ഏതൊരു പെൺകുട്ടിയും വല്ലാതാകര്ഷിക്കുന്ന ഒന്ന് എന്നത് സെലിബ്രേറ്റുകളുടെ മേക്കപ്പുകൾ ആയിരിക്കും പലപ്പോഴും സെലിബ്രേറ്റുകളുടെ മേക്കപ്പ് സൗന്ദര്യം തുടങ്ങിയവയൊക്കെ അനുകരിക്കുവാൻ പെൺകുട്ടികൾക്ക് ഒരു താല്പര്യം കാണാറുണ്ട് എന്നാൽ ഇന്ന് അതൊന്നും അത്ര പാടുള്ള കാര്യമല്ല സോഷ്യൽ മീഡിയ ഇത്രയും സജീവമായ ഈ കാലഘട്ടത്തിൽ ആർക്കുവേണമെങ്കിലും ആരുടെയും രഹസ്യങ്ങൾ അറിയാൻ സാധിക്കുന്ന സാഹചര്യമാണ് പോരാത്തതിന് പല പ്രമുഖ താരങ്ങളും യൂട്യൂബ് ചാനലുകളും മറ്റുമായി ഇന്ന് പ്രേക്ഷകരുടെ അരികിൽ തന്നെയുണ്ട്
അത്തരത്തിൽ നടിയായ ദീപിക പദുക്കോണിന്റെ വൈറലായ ഒരു ഫേസ് പാക്ക് ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താൻ ദിവസവും വീട്ടിൽ ഉപയോഗിക്കുന്ന ഫേസ് പാക്ക് ആണ് ഇത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ദീപിക രംഗത്ത് വന്നിരുന്നത് വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്ന ഈ ഫേസ് പാക്ക് വീഡിയോ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ദീപിക പദുക്കോൺ സ്ഥിരമായി മേക്കപ്പ് റിമൂവ് ചെയ്യുവാനും മുഖത്തിന് കാന്തിക്കൂട്ടുവാനും ഇതാണ് ഉപയോഗിക്കുന്നത് എന്ന് താരം തന്നെ പറയുകയും ചെയ്യുന്നുണ്ടായിരുന്നു
ഉപയോഗിച്ച് കഴിയുമ്പോൾ തന്നെ ഇതിന്റെ റിസൾട്ട് മനസ്സിലാക്കാൻ സാധിക്കും എന്നാണ് ദീപിക പറയുന്നത് വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഈ ഒരു ഫെയ്സ് പാക്ക് ദീപിക ഉണ്ടാക്കുന്നത് മുഖത്തിന് കാന്തി നൽകുവാനും പെട്ടെന്ന് തന്നെ നിറം വയ്ക്കുവാനും ഇത് സഹായിക്കും എന്നാണ് ദീപികയുടെ വാദം ഈ ഫേസ് പാക്കിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്. വീട്ടിലുള്ള എന്തെല്ലാം സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഈ ഫേസ് പാക്ക് ഉണ്ടാക്കാൻ സാധിക്കും
ഇതിന് ആവശ്യമുള്ളത് ചുവന്ന പരിപ്പ് കടലമാവ് കറ്റാർവാഴയുടെ ജെല്ല് തൈര് എന്നിവയാണ് ഇവയെല്ലാം കൂടി നന്നായി മിക്സിയിൽ അടിച്ചെടുക്കുകയാണ് വേണ്ടത് അതിനുശേഷം ഒരു 20 മിനിറ്റോളം ഇത് മുഖത്ത് പുരട്ടി വയ്ക്കാവുന്നതാണ് അതിനുശേഷം ആണ് ഇത് കഴുകി കളയേണ്ടത് ഇൻസ്റ്റന്റ് ആയി തന്നെ ഒരു ബ്രൈറ്റ്നസ് ലഭിക്കും എന്നാണ് ദീപിക പറയുന്നത് ആഴ്ചയിൽ രണ്ടുവട്ടം എന്ന രീതിയിൽ ഈ ഒരു ഫെയ്സ് പാക്ക് ഉപയോഗിക്കാൻ സാധിക്കും എന്നും ദീപിക പറയുന്നുണ്ട്
കടലമാവ് പൊതുവേ മുഖത്തെ സൗന്ദര്യം വർദ്ധിപ്പിക്കുവാനും മുഖത്തിന് നിറം വയ്ക്കുവാനും സഹായിക്കുന്ന ഒരു ഘടകം തന്നെയാണ് മറ്റൊന്ന് ചുവന്ന പരിപ്പാണ്. ചുവന്ന പരിപ്പ് ദാൽ എന്ന രീതിയിലാണ് പൊതുവേ കേരളത്തിന് പുറത്തൊക്കെ അറിയപ്പെടുന്നത് മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ വലിയ തോതിൽ തന്നെ ഗുണം ചെയ്യുന്ന ഒന്നാണ് ഈ ചുവന്ന പരിപ്പും അതേപോലെതന്നെ കറ്റാർവാഴയുടെ മുഖസൗന്ദര്യത്തിനും മുഖം സോഫ്റ്റ് ആക്കുന്നതിനും വളരെയധികം സഹായിക്കുന്ന കറ്റാർവാഴ ജെല്ലും ഇതിൽ ഉൾപ്പെടുന്നുണ്ട്
മറ്റൊന്ന് തൈരാണ് മുഖസൗന്ദര്യത്തിനും മുഖത്തെ കരിവാളിപ്പ് മാറുവാനും തൈര് ഒരുപാട് സഹായിക്കുന്നുണ്ട് ശരീരത്തിലെ കറുപ്പ് സൂര്യപ്രകാശം അമിതമായി അടിക്കുന്നത് കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ എന്നിവയ്ക്ക് ഒക്കെ വലിയൊരു പരിഹാരം തന്നെയാണ് ഈ ഫേസ് പാക്ക് വീട്ടിലുള്ള സാധനങ്ങൾ മാത്രം വച്ചുകൊണ്ട് നമുക്ക് ഉപയോഗിക്കാവുന്ന ഒന്നു കൂടിയാണ് ഇത് താൻ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഹോം റെമഡിയാണ് ഇത് എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ദീപിക വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ ദീപികയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് കൂടിയായിരുന്നു ഇത്