മിമിക്രി വേദികളിലൂടെ സിനിമയിലെത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയപ്പെട്ട നടനാണ് സലിംകുമാർ. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ചിരി മുഹൂർത്തങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തിൻറെ അഭിനയം മികവിന് ലഭിച്ചു. അച്ഛൻറെ പാത പിന്തുടർന്ന് മകൻ ചന്തുവും സിനിമയിലെത്തി.
സലിംകുമാറിന്റെ മരണവാർത്ത പോലുള്ള വ്യാജവാർത്തകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരം വാർത്തകളോട് പ്രതികരിക്കുകയാണ് സലിംകുമാർ. അഭിമുഖത്തിൽ നടൻ ഒപ്പം മകൻ ചന്തുവും ഉണ്ട്.
സോഷ്യല്‍ മീഡിയ എന്ന എത്ര പ്രാവശ്യം കൊന്നിരിക്കുന്നു. എനിക്കതില്‍ പരിഭവമൊന്നുമില്ല. എന്നായാലും നമ്മള്‍ മരിക്കേണ്ടവരാണ്. നമ്മുടെ അനുവാദം ചോദിച്ചട്ടല്ല നമ്മളെ ഈ ഭൂമിയില്‍ കൊണ്ടു വന്നത്. നമ്മളെ കൊണ്ടു പോകുമ്പോഴും അനുവാദം ചോദിക്കുന്നുണ്ടാവില്ല. പക്ഷെ ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ കുടുംബം അനുഭവിക്കുന്ന വേദന വളരെ വലുതാണെന്നാണ് സലീം കുമാര്‍ പറയുന്നത്. പിന്നാലെയാണ് ചന്തു സംസാരിക്കുന്നത്.
ഇങ്ങനെയുള്ള വാര്‍ത്തകള്‍ വരുമ്പോല്‍ പൊതുവെ കാര്യമാക്കാറില്ല. പക്ഷെ ഒരിക്കല്‍ ശരിക്കും പേടിച്ചു പോയി. പൂത്തോട്ട എസ്എന്‍ കോളേജില്‍ പഠിക്കുന്ന സമയം. ഹോസ്റ്റലിലാണ്. പതിരാത്രി കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കളൊക്കെ മെസേജും ലിങ്കും അയക്കുന്നു. അച്ഛന്റെ ചരമ വാര്‍ത്തകളാണ്. എന്തു ചെയ്യമം എനിക്ക് അറിഞ്ഞുകൂടാ. എന്നെ ആശ്വസിപ്പിച്ചു കൊണ്ടും ചില മെസേജുകള്‍ വന്നു. വീട്ടില്‍ നിന്നും ആരും വിളിച്ചിട്ടില്ല. പിന്നെ രണ്ടും കല്‍പ്പിച്ച് ആരോമലിനെ വിളിച്ചുണര്‍ത്തിയെന്നാണ് ചന്തു പറയുന്നത്.
എന്നാല്‍ നേരെ കാര്യം ചോദിക്കണ്ട എന്ന് തോന്നി. ഡാ എന്തുണ്ട് വിശേഷം എന്ന് ചോദിച്ചു. അവന്‍ നല്ല ഉറക്കത്തിലായിരുന്നു. പോയി കിടന്നുറങ്ങെടോ വെളുപ്പിന് രണ്ട് മണികാണോ സുഖവിവരം തിരക്കുന്നത്? പിന്നെയുള്ള സംഭാഷണത്തിലൂടെ നൈസായി അച്ഛനു കുഴപ്പമൊന്നുമില്ല എന്നു മനസിലാക്കി. അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. സിനിമയുടെ തിരക്കുകൡും അച്ഛന്‍ മിസ് ചെയ്തിട്ടില്ലെന്നാണ് താരം പറയുന്നത്.
അച്ഛനെ ഞങ്ങള്‍ക്ക് ഒരിക്കലും മിസ് ചെയ്തിട്ടില്ല. കാരണം നൂറ് കിലോമീറ്റര്‍ ചുറ്റളവിലാണു ഷൂട്ടിങ് എങ്കില്‍ അച്ഛന്‍ രാത്രി വീട്ടില്‍ വരുമെന്നാണ് ചന്തു പറയുന്നത്. രാത്രി എത്ര താമസിച്ചു വന്നാലും ഇവന്മാര്‍ ഉറങ്ങാതിരിക്കും. സമ്മാനപ്പൊതിക്കൊന്നുമല്ല. അച്ഛനെ കാണാന്‍ വേണ്ടി മാത്രം. അത് അറിയാവുന്നതു കൊണ്ടു കൂടിയായിരുന്നു എത്ര വൈകിയാണെങ്കിലും ഞാന്‍ വീട്ടില്‍ എത്തിയിരുന്നത് എന്നാണ് സലീം കുമാര്‍ പറയുന്നത്.
തന്റെ ഭാഗ്യമാണ് ഭാര്യ സുനിതയും മക്കളുമെന്നാണ് സലീം കുമാര്‍ പറയുന്നത്. മക്കളുടെ ഈ പ്രായത്തില്‍ താന്‍ മദ്യപിക്കുമായിരുന്നു. പുകവലിക്കുമായിരുന്നു. ഇപ്പോള്‍ അതെല്ലാം നിര്‍ത്തി. തന്റെ അറിവില്‍ ഇവര്‍ രണ്ടു പേരും അങ്ങനെയൊന്നും ചെയ്യുന്നില്ല. അങ്ങനെ രണ്ടു മക്കളെ കിട്ടുക ഭാഗ്യമല്ലേ എന്നാണ് സലീം കുമാര്‍ ചോദിക്കുന്നത്.