വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും എന്ന് നമ്മൾ പണ്ടുമുതൽ സ്കൂളിലൊക്കെ പഠിച്ചിട്ടുള്ള ഒരു കാര്യമാണ് വായന എന്നത് നമുക്ക് നൽകുന്നത് ഒരു പ്രത്യേകമായ അനുഭൂതി തന്നെയാണ് വായനയെ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത് സ്കൂളുകളിലും മറ്റും വായനാദിനത്തോടനുബന്ധിച്ച് പല പരിപാടികളും നടക്കാറുണ്ട് ഇപ്പോൾ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2024 ജൂൺ 19ന് നടക്കുന്ന വായനദി ആചരണത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് കോളേജ് വിദ്യാർത്ഥികൾക്കായി ഒരു സെമിനാറും സാഹിത്യ ക്വിസ് മത്സരവും തിരുവനന്തപുരം സംഘടിപ്പിക്കുന്നുണ്ട്
വൈജ്ഞാനിക സാഹിത്യം വർത്തമാനകാലത്ത് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത് ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കൊക്കെ ഈ ഒരു സെമിനാറിൽ പങ്കെടുക്കാൻ സാധിക്കും മത്സരത്തിൽ ഒരു കോളേജിനെ പ്രതിനിധീകരിച്ച് രണ്ടുപേർക്കാണ് പങ്കെടുക്കാൻ സാധിക്കുന്നത് 5000 രൂപയും പ്രശസ്തിപത്രവും ആണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത് 3000 2000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനത്തുക മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ വേറെയും ഉണ്ട് സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ലഭിക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് 2024 ജൂൺ 17 വരെ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ www.keralabhashainstitute.org എന്ന വെബ്സൈറ്റിലോ 9497454209 എന്ന നമ്പറിലോ ബന്ധപ്പെട്ട രജിസ്റ്റർ ചെയ്യാനും സാധിക്കും പങ്കെടുക്കുന്ന ടീം കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം സഹിതം ആണ് ഹാജരാകേണ്ടത് എന്ന് അറിയിച്ചിട്ടുണ്ട്
വായന എന്നത് നമ്മളെ മറ്റൊരു ലോകത്തിലേക്കാണ് കൊണ്ട് ചെല്ലുന്നത് വായനയിലൂടെ അറിവ് മാത്രമല്ല നമ്മൾ നേടുന്നത് ഭാവനപരമായി നമുക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നുണ്ട് എല്ലാത്തിലും ഉപരി പല കാര്യങ്ങളെ കുറിച്ചും മനസ്സിലാക്കി ഇരിക്കുവാനും വായന നമ്മെ ഒരുപാട് സഹായിക്കുന്നുണ്ട് ഇന്നത്തെ കാലഘട്ടത്തിന് വായന വളരെ കുറവാണ് എന്നത് നമ്മെ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ ഒരു വസ്തുത തന്നെയാണ് അതുകൊണ്ടുതന്നെ ഇത്തരം സെമിനാറുകൾക്കൊക്കെ കൂടുതൽ പ്രോത്സാഹനം നൽകുകയാണ് ചെയ്യേണ്ടത് ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികൾക്ക് വായിക്കുവാനോ ഇത്തരം സെമിനാറുകൾക്ക് പോകുവാനോ യാതൊരു താൽപര്യവും കാണാറില്ല എന്നാൽ വായനയ്ക്ക് വലിയ പ്രാധാന്യം തന്നെയാണ് നൽകേണ്ടത് ഈ കാലഘട്ടത്തിന് മനസ്സിലാവാത്ത ഒരു കാര്യം കൂടിയാണ് അത് വായിച്ച് വളരുക തന്നെയാണ് ചെയ്യേണ്ടത്