തിരുവനന്തപുരത്തു നിന്നും വളരെ പ്രതീക്ഷയുള്ള മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ സിനിമ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട സിനി ടൂറിസം പ്രോജക്ടിനെ കുറിച്ചുള്ളതാണ് ഈ വാർത്ത കിരീടം പാലം അറ്റ് വെള്ളായണി എന്ന പദ്ധതിയെ കുറിച്ചാണ് ഇപ്പോൾ സംസാരിക്കുന്നത് നടൻ മോഹൻലാലിന്റെ പിറന്നാൾ ദിവസം മോഹൻലാലിന് ഒരു സമ്മാനം എന്ന നിലയിലായിരുന്നു ഈ പാലം ഇനിമുതൽ കിരീടം പാലം എന്നറിയപ്പെടും എന്ന് ടൂറിസം വകുപ്പ് പറഞ്ഞിരുന്നത് ഈ പദ്ധതിയുടെ ഭാഗമായുള്ള പാലത്തിന്റെ പ്രവർത്തനങ്ങൾ ഉടനെ തന്നെ നടത്തുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് ഈ പദ്ധതി നിർവഹണം ചെയ്യാൻ പോകുന്നത് ഇവർ ഡിപിആർ തയ്യാറാക്കി ടൂറിസം വകുപ്പിന് സമർപ്പിച്ചു എന്നും പറയുന്നുണ്ട് ഇതിന് വകുപ്പ് അംഗീകാരം ലഭിച്ചതോടെയാണ് പ്രവർത്തനം ആരംഭിക്കാൻ തുടങ്ങുന്നത്1,22,50,000 രൂപയുടെ ഭരണ അനുമതിയാണ് ടൂറിസം പദ്ധതിക്ക് വേണ്ടി നൽകിയിരുന്നത് ഈ പാലത്തെ ഒരു ടൂറിസം സ്പോട്ടായി മാറ്റും ഇതിന്റെ ഭാഗമായി ഈ പാലത്തെ പൂർണ്ണമായും നവീകരിക്കും എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നു
1989 ലാണ് കിരീടം എന്ന ചിത്രം പുറത്തിറങ്ങുന്നത് ആ സമയത്ത് ഈ ചിത്രത്തിന്റെ ലൊക്കേഷനായി മാറിയതായിരുന്നു വെള്ളായണി പാലം സിനിമയ്ക്ക് വലിയ വിജയം ഉണ്ടായപ്പോൾ പാലവും സ്വാഭാവികമായും ശ്രദ്ധിക്കപ്പെട്ടു തുടർന്ന് നടൻ മോഹൻലാലിന്റെ ഈ വട്ടത്തെ പിറന്നാൾ ദിവസമാണ് പാലം വിനോദസഞ്ചാരികൾക്കായി നൽകുമെന്ന് പ്രഖ്യാപനം വന്നത് സിനിമ ഇറങ്ങി പതിറ്റാണ്ടുകൾ പിന്തുടരുമ്പോഴും നിരവധി ആളുകളാണ് ഈ പാലം കാണാനായി എത്തുന്നത് അതുകൊണ്ടുതന്നെയാണ് പാലം നവീകരിക്കുവാനും തീരുമാനിച്ചിരിക്കുന്നത്
സിനിമകളിലൂടെ പ്രശസ്തി നേടിയ സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദസഞ്ചാരികളെ ഇവിടെയൊക്കെ ആകർഷിക്കുന്ന പുതിയൊരു രീതിയാണ് ഇപ്പോൾ സിനിമ ടൂറിസത്തിന്റെ ഭാഗമായി സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത് അത്തരത്തിൽ അനുമതി ലഭിക്കുന്ന സ്ഥലങ്ങളാണ് നവീകരിക്കുന്നത് അവയിൽ ഒന്നാണ് വെള്ളായണി കിരീടം പാലം എന്നും ടൂറിസം മന്ത്രിയായ പി എ മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ടായിരുന്നു സംസ്ഥാനത്ത് പ്രകൃതിസുന്ദരമായ മറ്റു പല സ്ഥലങ്ങളും സിനിമകളുടെ ഭാഗമായി മാറിയിട്ടുണ്ട് എന്നും പുറകെ ഇത്തരം സ്ഥലങ്ങൾ കൂടി വിനോദസഞ്ചാരപ്രദേശങ്ങളാക്കി മാറ്റും എന്നുമാണ് അദ്ദേഹം പറയുന്നത്
നല്ലൊരു ആശയം തന്നെയാണ് സംസ്ഥാന ടൂറിസം വകുപ്പ് മുൻപോട്ട് വയ്ക്കുന്നത് എന്നും സിനിമയെന്നത് ആളുകളെ അത്രത്തോളം സ്വാധീനിക്കുന്ന ആയതിനാൽ തന്നെ സിനിമ ടൂറിസം പദ്ധതി ഫലം കാണും എന്നുമാണ് ടൂറിസം സെക്രട്ടറിയായ കെ ബിജു പറയുന്നത് പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താൻ വേണ്ടി സഞ്ചാരികൾ നെട്ടോട്ടമോടുമ്പോൾ അവരെ ആകർഷിക്കുവാൻ ഇത്തരം രീതികൾ നല്ലതാണ് എന്നും പറയുന്നുണ്ട് ഇത്തരം രീതികൾ സിനിമാ ടൂറിസത്തിന് കരുത്ത് പകരും എന്നാണ് ടൂറിസം ഡയറക്ടർ ആയി ശിഖ സുരേന്ദ്രൻ പറയുന്നത്