ദിനംപ്രതി നമ്മുടെ പെരിയാർ മലിനമായി കൊണ്ടിരിക്കുകയാണ് എന്ന വാർത്ത പലപ്പോഴും നമ്മൾ എല്ലാവരെയും തേടിയെത്തുന്ന ഒന്നാണ് കഴിഞ്ഞ മെയ് 20ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം പെരിയാറിൽ ഉണ്ടായ മത്സ്യനാശം എന്നത് 13.56 കോടി രൂപയുടെ മത്സ്യനാശമാണ് ഇത് കർഷകർക്ക് വലിയൊരു പ്രഹരം തന്നെയായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു കർഷകർക്ക് ഇതിന്റെ പേരിൽ നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ ലഭിക്കുന്ന മുറക്ക് തന്നെ പരിശോധിച്ചു ഇതിന് അനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്
ഈ വിഷയം സംബന്ധിച്ച് ഡിജെ വിനോദ് എംഎൽഎയുടെ ഒരു സബ്മിഷന് മറുപടി പറഞ്ഞപ്പോഴാണ് ഇദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നത് മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സർവൈലൻ സംഘം ഒരു പരിശോധന നടത്തിയത് ശ്രദ്ധ നേടിയിരുന്നു ഈ പരിശോധന സമയത്താണ് വെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോൾ ഡിസോൾഡ് ഓക്സിജന്റെ അളവ് മത്സ്യങ്ങൾക്ക് ജീവിക്കുന്നതിന് ആവശ്യമായ സാഹചര്യം നൽകുന്നില്ല എന്നും ഇത് കാരണമാണ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് എന്നും മനസ്സിലാക്കാൻ സാധിച്ചത്
മഴ ശക്തിപ്പെട്ടപ്പോൾ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടർ തുറക്കുകയും ചെയ്തു. റെഗുലേറ്ററിന് മുകൾവശത്തുനിന്നും ഓക്സിജന്റെ അളവ് കുറഞ്ഞ ജലം വലിയതോതിൽ ഒഴുകി എത്തുകയാണ് ചെയ്തത് ഈ സംഭവമാണ് മത്സ്യനാശത്തിന് കാരണമായി മാറിയത് ഇങ്ങനെയായിരുന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചത് മാത്രമല്ല പെരിയാറിന്റെ തീരത്ത് നിരവധി ഫാക്ടറികൾ ഉണ്ട് ഫാക്ടറികളിൽ നിന്നും എത്തുന്ന രാസമാലിന്യങ്ങളും മാറിയിട്ടുണ്ടെന്നാണ് പറയുന്നത് ഇതെല്ലാം തന്നെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളാണ്
ഇതോടൊപ്പം തന്നെ പെരിയാർ നദിയിലെ പാഴ്ജലം ശുദ്ധീകരണത്തിന് ശേഷം പുറന്തള്ളുന്നതിന് അനുവദിച്ചിട്ടുള്ള 5 വ്യവസായ ശാലകളിൽ നിന്നും മാലിന്യജലം പുറം തള്ളുന്നതായി പരിശോധനയിൽ കണ്ടിട്ടില്ല എന്നും പറയുന്നുണ്ട് മത്സ്യ നാശത്തിനുള്ള കാരണം ഇവയൊക്കെ ആയിരിക്കാം എന്നാണ് പറയുന്നത്. മാത്രമല്ല മത്സ്യനാശം സംബന്ധിച്ച് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് റോഷൻ സ്റ്റഡീസിന്റെ റിപ്പോർട്ട് കൂടി ലഭ്യമാകാൻ കാത്തിരിക്കുകയാണ് ഇപ്പോൾ സർക്കാർ ഈ ഒരു റിപ്പോർട്ട് കൂടി പുറത്ത് വന്നതിനുശേഷം മാത്രമേ വിശദമായ ഒരു റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡിനും സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ ഇങ്ങനെയാണ് ഈ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചിരുന്നത് ഉണ്ടോ എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട് ഏലൂർ ഇടയാർ ഭാഗത്തുള്ള വ്യവസായ ശാലകളിൽ ആയിരുന്നു മലിനീകരണ ബോർഡിന്റെ പരിശോധന നടന്നിരുന്നത്