ലോകകേരള ഓൺലൈൻ പോർട്ടലിനെ ഉദ്ഘാടനം നടന്നിരിക്കുകയാണ് കേരള കുടിയേറ്റ സർവ്വയുടെ പ്രകാശനവും 2024 ജൂൺ പതിമൂന്നാം തീയതി നടക്കും മുഖ്യമന്ത്രിയായ പിണറായി വിജയനാണ് ഇത് നിർവഹിക്കുന്നത് തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ രാവിലെ 10 30 ന് സിംഫണി ഹാളിൽ വച്ചായിരിക്കും ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത് കേരള നിയമസഭ സ്പീക്കർ ആയ എ എൻ ഷംസീർ അധ്യക്ഷത വഹിക്കുകയും ചെയ്യും
ഒപ്പം തന്നെ ഈ ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ വി ശിവൻകുട്ടി ജി ആർ അനിൽ നോർക്ക റൂട്ട്സ് റസിഡൻസ് വൈസ് ചെയർമാനായ പി ശ്രീരാമകൃഷ്ണൻ എന്നിവരും സംബന്ധിക്കുന്നുണ്ട് ചടങ്ങിൽ ചീഫ് സെക്രട്ടറിയായ ഡോക്ടർ വിവേണു സ്വാഗതവും നോർക്ക വകുപ്പ് സെക്രട്ടറിയും ലോക കേരളസഭ ഡയറക്ടറുമായ ഡോക്ടർ കെ വാസുകി നന്ദിയും പറയുമെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കുന്നത് ലോകത്തെമ്പാടുമുള്ള പ്രവാസികളായ കേരളീയർക്ക് വേണ്ടി ഒരു ഡേറ്റ ബേസ് രൂപീകരണത്തിനും നായ രൂപീകരണത്തിനും സഹായകമാവുന്ന തരത്തിലാണ് സമഗ്രമായ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം നിലനിൽക്കുന്നത്
പ്രവാസികളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ ഒരു പോർട്ടൽ വികസിപ്പിച്ചത് എന്നും പി ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെടുന്നുണ്ട് മൂന്നാം ലോക കേരള സഭയുടെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നു കൂടിയായിരുന്നു ഇത്. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ആയിരിക്കും ഈ പോർട്ടൽ യാഥാർത്ഥ്യമാകാൻ പോകുന്നത് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ആണ് ഇരുപതിനായിരം കുടുംബങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഈ കുടിയേറ്റ സർവ്വയ്ക്ക് ഒരു ലീഡിങ് നൽകിയത്
ഉദ്ഘാടന ചടങ്ങിനു ശേഷം കുടിയേറ്റ സർവ്വേയിലെ കണ്ടെത്തലുകൾ സംബന്ധിച്ച് പാനൽ ചർച്ചയും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വൃത്തങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ലോകമെമ്പാടുമുള്ള കേരളീയരായ പ്രവാസികൾക്ക് ഒരു ഡാറ്റ ബേസ് എന്ന നിലയിൽ എത്തുന്ന ലോകകേരളം ഓൺലൈൻ പോർട്ടൽ പ്രവാസികളുടെ ഒരു വലിയ പ്രതീക്ഷ തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കാൻ ഇരിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്തുവരികയും ചെയ്തിട്ടില്ല ലോകമെമ്പാടുമുള്ള കേരളീയരായ പ്രവാസികളുടെ ഡാറ്റാബേസ് രൂപീകരണവും നയരൂപീകരണവും ഉദ്ദേശിച്ചാണ് ഇത്തരത്തിലുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്