യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ശ്രീ. ഹാരിസ് ബീരാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്പെഷ്യൽ സെക്രട്ടറിയുമായ ശ്രീ ഷാജി സി. ബേബി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
പ്രതിപക്ഷനേതാവ് ശ്രീ. വി. ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് ശ്രീ, പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് നേതാക്കളായ ശ്രീ. രമേശ് ചെന്നിത്തല, ഡോ. എം. കെ. മുനീർ, ശ്രീ. പി. സി. വിഷ്ണു നാഥ്, ശ്രീ. പി. കെ ബഷീർ, ശ്രീ. അൻവർ സാദത്ത്, ശ്രീ. മഞ്ഞളാംകുഴി അലി, ശ്രീ. റോജി എം ജോൺ, ശ്രീമതി ജെബി മേത്തർ, ശ്രീ. എൻ. ഷംസുദീൻ, ശ്രീ.കുറുക്കോളി മൊയ്ദീൻ, ശ്രീ. ടി വി ഇബ്രാഹിം തുടങ്ങിയവർ സന്നിഹിതരായിരുന്നു.