ഭുവനേശ്വർ: ബിജെപി നേതാവ് മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രിയാകും. ഭുവനേശ്വറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ഇതാദ്യമായാണ് ബിജെപി മുഖ്യമന്ത്രി സംസ്ഥാനത്ത് അധികാരമേറുന്നത്.
സംസ്ഥാനത്ത് നിരീക്ഷകനായി എത്തിയ രാജ്നാഥ് സിംഗാണ് പ്രഖ്യാപനം നടത്തിയത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവായ മോഹൻ ചരൺ മാജി നാല് തവണ എംപിയായിരുന്നു.
കനക് വർധൻ സിംഗ് ഡിയോ, പ്രവദി പരിദ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. കെനോഞ്ചാർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് മാജി. ബിജെഡിയുടെ മിനു മാജിയെയാണ് മോഹന്‍ ചരന് തോല്‍പ്പിച്ചത്.
ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 147 സീറ്റുകളിൽ 78 സീറ്റുകൾ നേടിയാണ് ബിജെപി കാൽ നൂറ്റാണ്ട് നീളുന്ന ബിജെഡി ഭരണം അവസാനിപ്പിച്ച് ബിജെപി ഒഡീഷയിൽ അധികാരത്തിലെത്തുന്നത്.