കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, കമ്പനിയുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ സ്പോര്‍ട്ടി അവതാര്‍ അള്‍ട്രോസ് റെയ്‌സറിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നതോടെ അള്‍ട്രോസിന്റെ പ്രകടനം നിരവധി മേഖലകളില്‍ കൂടുതല്‍ ഉയരത്തിലേക്ക് കുതിയ്ക്കും.
റേസ് കാറുകള്‍ക്ക് സമാനമായ എക്സ്റ്റീരിയറും ഇന്റീരിയറും ഒപ്പം 120 പി.എസ് @ 5500 ആര്‍.പി.എം ഉം 170 എന്‍.എം @ 1750 മുതല്‍ 4000 ആര്‍.പി.എം വരെ ടോര്‍ക്കും അടങ്ങിയ അള്‍ട്രോസിന്റെ ഈ സ്‌പോര്‍ട്ടി പരിവര്‍ത്തനം ഒരോ ഡ്രൈവിലും ആനന്ദകരമായ ഒരു പുത്തന്‍ ഡ്രൈവിങ്ങ് അനുഭവം വാഗ്ദാനം ചെയ്യുന്നു.
360 ഡിഗ്രി ക്യാമറ, 26.03 സെന്റീമീറ്റര്‍ ഇന്‍ഫൊടെയ്‌മെന്റ് ടച്ച് സ്‌ക്രീന്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ആറ് എയര്‍ബാഗുകള്‍ (റേസറിലെ സ്റ്റാന്‍ഡേര്‍ഡ്) എന്നിവയുള്ള അള്‍ട്രോസിന്റെ ഏറ്റവും മികച്ച ഫീച്ചറുകള്‍ അടങ്ങിയതാണ് റേസര്‍. സിറ്റി ട്രാഫിക്കിലും ഹൈവേകളിലും പെപ്പി ഡ്രൈവബിലിറ്റി (കുറഞ്ഞ ആര്‍.പി.എമ്മിലും മികച്ച ടോര്‍ക്ക്) ഉറപ്പാക്കുന്ന ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉള്ള ഒരേയൊരു ഹാച്ച്ബാക്ക് മോഡല്‍ കാര്‍ ഇതാണ്.
മെച്ചപ്പെട്ട സാങ്കേതികവിദ്യയും ഫീച്ചറുകളും ഹാച്ച് ബാക്കുകളിലെ ക്ലാസ് ലീഡിങ്ങ് സുരക്ഷയും ഉള്ള അള്‍ട്രോസ് റെയ്‌സര്‍ മൂന്ന് കളറുകളിലായി (പ്യുവര്‍ ഗ്രേ, ആറ്റോമിക് ഓറഞ്ച്, അവന്യൂ വൈറ്റ്) മൂന്ന് വേരിയന്റുകളില്‍ (ആര്‍വണ്‍, ആര്‍ടു, ആര്‍ത്രീ) ലഭ്യമാകും. കൂടാതെ ടാറ്റാ മോട്ടോഴ്‌സ് അള്‍ട്രോസ് നിരയെ മെച്ചപ്പെടുത്തി പുതിയ രണ്ട് വേരിയന്റുകളും (XZ LUX, XZ+S LUX) അവതരിപ്പിക്കുകയും അള്‍ട്രോസ് ശ്രേണിയിലെ ഒരു വേരിയന്റ് (XZ+OS) അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു. ഈ പുതിയ രണ്ട് വേരിയന്റുകള്‍ പെട്രോള്‍ മാനുവല്‍, പെട്രോള്‍ ഡി.സി.എ, ഡീസല്‍, സി.എന്‍.ജി പവര്‍ട്രെയിന്‍സ് എന്നിവയില്‍ ലഭ്യമാകും.
ഉയര്‍ന്ന പവര്‍ ഔട്ട്പുട്ടും സെഗ്മന്റിലെ മുന്‍നിര ഫീച്ചറുകളും ടെക് ഫസ്റ്റ് സമീപനവും ചേര്‍ന്ന് വേറിട്ടുനില്‍ക്കുന്ന ഒരു കാര്‍ ഓടിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറ ഉപഭോക്താക്കളുടെ ആഗ്രഹ പൂര്‍ത്തീകരണം സാധ്യമാക്കിയാണ് റെയ്‌സറിന്റെ കടന്നുവരവ്. പ്രകടനത്താല്‍ മുന്നിട്ടു നില്‍ക്കുന്ന ഡി.എന്‍.എയും റേസ് കാറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട രൂപവും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് #റെയ്‌സ് പാസ്റ്റ് ദ റൊട്ടീന്‍ ആകുന്ന മികച്ച കൂട്ടാളിയായി മാറുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.