കരയിലെ വേഗതയേറിയ ജീവിയാണ് ചീറ്റപ്പുലി .എന്നാൽ ഭൂമിയിലെ ഏറ്റവും വേഗതയേറിയ ജീവി ചീറ്റയല്ല. മണിക്കൂറിൽ 389 കിലോമീറ്റർ വരെ വേഗത്തിൽ പറക്കുന്ന പെരിഗ്രിൻ ഫാൽക്കൻ എന്ന പ്രാപ്പിടിയൻ പക്ഷിയ്ക്കാണ് ആ സ്ഥാനം . ചിറകടിച്ചു പറക്കുമ്പോഴല്ല മറിച്ച് ഇര തേടുമ്പോഴാണ് ഇവയുടെ വേഗത മനസിലാകുക. ആകാശത്തു പറക്കുന്നതിനിടയിൽ തന്നെ ഇരയെ പിടിക്കും. അമ്പലപ്രാവുകളാണു പ്രധാന ഇരകൾ. അപൂർവമായേ സസ്തനികളെ പിടിക്കാറുള്ളു . പ്രാവുകള്‍, മറ്റു പക്ഷികള്‍ എന്നിവയെ ആകാശത്ത് നിന്ന് തന്നെ റാഞ്ചിപ്പിടിച്ചാണ് ഇവ ഭക്ഷണം കണ്ടെത്തുന്നത്. തുറസ്സായ സ്ഥലത്തോ ഉയരമുള്ള കെട്ടിടത്തിലോ ഇരുന്നാണ് ഇരയെ നിരീക്ഷിക്കുന്നത്. ഏതാണ്ട് ഒരു കിലോമീറ്റർ അകലത്തിൽ നിന്നു കരയിലെ വസ്തുക്കളെ ഇതു തിരിച്ചറിയും.
അറ്റം കൂർത്ത്, പിന്നോട്ടു വളഞ്ഞ ചിറകുകളാണു വേഗത്തിനു കാരണം. ചിറകുകളാണ് പെരിഗ്രിന്‍ പക്ഷികളുടെ വേഗതയ്ക്ക് കാരണം. അറ്റം കൂര്‍ത്ത പിന്നോട്ട് വളഞ്ഞ ചിറകുകളാണ് ഇവയ്ക്കുള്ളത്. മറ്റു പക്ഷികള്‍ക്കുള്ളത് വീതി കൂടിയ ചിറക് അഗ്രങ്ങളാണ്. ഇത് വായുവില്‍ സ്വതന്ത്രമായി പറക്കുന്നത് തടസമാകുന്നു. ചിറക് ചരിക്കും തോറും കൂടുതല്‍ വേഗത ആര്‍ജിക്കാന്‍ പെരിഗ്രനുകള്‍ക്ക് കഴിയും. ചിറകു വിരിക്കുന്തോറും കൂടുതൽ വേഗം ആർജിക്കും. ഇരകളെ കാണുമ്പോൾ വേഗം കൂട്ടി പറക്കും. ചിറകു പിന്നിലേക്കു തിരിച്ചു കുത്തനെ താഴേക്കു മിസൈൽ പോലെ പാഞ്ഞു വന്നു മറ്റു പക്ഷികളെ റാഞ്ചും. ആൺ പക്ഷികളെക്കാൾ വലുതാണു പെൺപക്ഷികൾ.ഉയരത്തില്‍ പറക്കുന്ന പെരിഗ്രിനുകള്‍ താഴെ പക്ഷിക്കൂട്ടങ്ങളെ കാണുമ്പോള്‍ വേഗതകൂട്ടി പറക്കും. ചിറക് നേരേ പിന്നിലേക്ക് തിരിക്കുമ്പോള്‍ കുത്തനെ താഴേക്ക് പറക്കാനാകും. മിസൈല്‍ പക്ഷിയെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.
ഇരയെ കൈപ്പിടിയില്‍ കൊരുക്കാന്‍ കഴിയുമെന്ന് മനസിലാകുന്ന നിമിഷം പെരിഗ്രിൻ വേഗത കുറയ്ക്കും. എന്നിട്ട് ഒറ്റ റാഞ്ചലാണ്. ഫാല്‍ക്കണുകള്‍ ‘ഫാല്‍ക്കൊനിഡെ’ കുടുംബത്തില്‍പ്പെടുന്നു.അമുര്‍,ഷഹീന്‍ അഥവാ പെരിഗ്രിന്‍,ഗിര്‍, സേക്കര്‍, ബാര്‍ബറി, ലഗ്ഗര്‍, സൂട്ടി,കെസ്ട്രല്‍,മെര്‍ലിന്‍ എന്നിങ്ങനെ 60 ഇനം ഫാല്‍ക്കണുകളെ കണ്ടെത്തിയിട്ടുണ്ട്. നാല്‍പ്പതോളം ഇനങ്ങളാണ് ആക്രമണോത്സുകരായ വേട്ടപ്പക്ഷികള്‍. അന്റാര്‍ട്ടിക്ക ഒഴികെയുള്ളയിടങ്ങളില്‍ ഇവയെ കാണാറുണ്ട്. രാജ്യാന്തരഗമനം നടത്തുന്നവയാണ് ഫാല്‍ക്കണുകള്‍. അമുര്‍ ഇനത്തില്‍പ്പെട്ടവയാണ് നാഗാലാന്‍ഡില്‍ കാണുന്നത്. രാജസ്ഥാനിലടക്കം ഇന്ത്യയില്‍ പൊതുവെ കാണുന്നവ ഷഹീന്‍ ഇനത്തിലുള്ളതാണ്. തന്റെ ഇരട്ടിയോളം വലിപ്പമുള്ള ഹൊബാറ എന്ന പക്ഷിയെ ഇവ പറന്ന് വേട്ടയാടിപ്പിടിക്കുന്നു.
ലൈംഗിക ഉത്തേജക ഔഷധമായി കണക്കാക്കുന്ന ഹൊബാറമാംസത്തിനായി അറബികള്‍ ഫാല്‍ക്കണുകളെ പരിശീലിപ്പിച്ച് വരുതിയിലാക്കി വേട്ടയാടിക്കുന്നു.ദേശാന്തരഗമനം നടത്തുന്ന ഹൊബാറയെ മരുഭൂമിയിലെവിടെയെങ്കിലും കണ്ടത്തിയാല്‍ അറിയിക്കാന്‍ അറബികള്‍ നാട്ടുകാരെ ചട്ടംകെട്ടിയിട്ടുണ്ട്. അറിയിക്കുന്നയാള്‍ക്ക് വേട്ടക്കായി അവിടെയെത്തുന്ന അറബി അപ്പോള്‍ത്തന്നെ 10000 റിയാല്‍ (രണ്ടുലക്ഷം രൂപ!) സമ്മാനം നല്‍കും. അതിവേഗതയുള്ള പക്ഷിയാണ് ഹൊബാറ. ശത്രുവില്‍നിന്ന് രക്ഷപ്പെടാന്‍ ടാമിള്‍ എന്ന പശ ഇവ പുറത്തേക്കുവിടും. ഈ പശ ചിറകിലൊട്ടിയാല്‍ പിന്നാലെയെത്തുന്ന ഫാല്‍ക്കണുകള്‍ക്ക് പറക്കാന്‍ പ്രയാസമാവും. എന്നാലും ഫാല്‍ക്കണുകള്‍ അവയെയൊക്കെ മറികടന്ന് ഹൊബാറയെ പിടിച്ചിരിക്കും. ഈ നിശ്ചയദാര്‍ഢ്യമാണ് ഫാല്‍ക്കണുകളെ അറബികളുടെ ചിഹ്നവും പ്രതീകവുമാക്കിയത്.