തിരുവനന്തപുരം: വിദേശത്ത് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. ആറ്റിങ്ങൽ സ്വദേശി ഷൈൻ (46) ആണ് അറസ്റ്റിലായത്. പറവൂർ സ്വദേശിയായ പെൺകുട്ടിക്ക് സീറ്റ് വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം തട്ടിയെന്നാണ് പരാതി. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
പരാതിക്കാരിയുടെ മകള്‍ക്ക് പ്രധാനമന്ത്രിയുടെ പാവപ്പെട്ടവര്‍ക്കുള്ള പദ്ധതിയുടെ ഭാഗമായി മല്‍ദോവയില്‍ എം ബി ബി എസിന് സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പലതവണകളായി 305800 രൂപയാണ് ഷൈന്‍ കൈപ്പറ്റിയത് തുടര്‍ന്ന് പരാതിക്കാരിയുടെ മകള്‍ക്ക് സീറ്റ് നല്‍കാതിരിക്കുകയായിരുന്നു.
കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പു കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, എസ് ഐമാരായ കെ യു ഷൈന്‍, എം എം മനോജ്, എസ് സി പി ഒമാരായ പി കെ ധനേഷ്, പി എ അനൂപ്, പി കെ ഷാനി, സി പി ഒ രജി എന്നിവരാണ് ഉണ്ടായിരുന്നത്.