UAE

അബുദാബിയിൽ സാക്ക് പ്ലസിന്റെ പുതിയ ഔട്ട്ലെറ്റ് തുറന്നു

മുഷ്റിഫ് മാളിൽ മെൻസ് ഫാഷനുകളുടെ ഏറ്റവും പുതിയ ട്രെൻഡുകളും വൈവിധ്യമാർന്ന ഡിസൈനുകളും അവതരിപ്പിച്ച് ‘സാക്ക് പ്ലസിന്റെ’ പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു. മാളിന്റെ ഒന്നാം നിലയിലെ ഷോപ്പ് നമ്പർ 159- ൽ തുറന്ന സാക്ക് പ്ലസിന്റെ ഉദ്ഘാടനം അബ്ദുല്ല ഫാറൂഖി നിർവഹിച്ചു.

മാനേജിങ് ഡയറക്ടർ സക്കീർ ഹുസൈൻ, സാക്ക് സി ഇ ഒ മുഹമ്മദ്‌ അനസ്, ഹൈദ്രോസ് തങ്ങൾ, സി.എ. ശിഹാബ് തങ്ങൾ, മുനീർ അൽവഫാ, അയൂബ് കല്ലട, വി. കെ. സക്കീർ തുടങ്ങിയവർ സംബന്ധിച്ചു. പുരുഷ സൗന്ദര്യത്തിന് പരിവേഷം നൽകുന്ന, യുവത്വത്തിന്റെ ഫാഷൻ സങ്കല്പങ്ങൾക്ക് നിറംപകരുന്ന വസ്ത്രങ്ങളുടെ വൈവിധ്യ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും സുഗന്ധദ്രവ്യങ്ങളുടെയും പാദരക്ഷകളുടെയും വൻ ശേഖരവും പ്രത്യേകതയാണ്.

വിപണിയിൽ ശ്രദ്ധേയമായ ബ്രാൻഡുകളുടെ കാഷ്വൽ, ഫോർമൽ ഷുകളുടെ വലിയ നിര ഒരുക്കിയിട്ടുണ്ടെന്ന് സക്കീർ ഹുസൈൻ അറിയിച്ചു. സാക്ക് പ്ലസിന്റെ രണ്ടാമത്തെ ബ്രാഞ്ച് ആണ് മുഷ്റിഫ് മാളിൽ തുറന്നത്. അജ്മാനിലാണ് ആദ്യ ഷോറൂം. വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മൂൺവേ ഗ്രുപ്പിന്റെ കീഴിലുള്ളതാണ് സാക്ക്പ്ലസ്. ബലിപെരുന്നാളിനോടനുബന്ധിച്ച് വലിയ രീതിയിലുള്ള ഓഫറുകളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കി.