News

ദു​ബൈ​യി​ൽ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ​ക്ക്​ പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പിച്ചു

നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി​യാ​ണ്​ ഞാ​യ​റാ​ഴ്​​ച ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ച​ത്

ദു​ബൈ: സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ​ക്ക് ദു​ബൈ​യി​ൽ​ പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പിച്ചു . ​ ജൂ​ൺ 15 ശ​നി​യാ​ഴ്​​ച അ​ട​ച്ച്​ 18 ചൊ​വ്വാ​ഴ്​​ച വ​രെ​യാ​കും അവധി. നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി​യാ​ണ്​ ഞാ​യ​റാ​ഴ്​​ച ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

14 വെ​ള്ളി​യാ​ഴ്​​ച അ​ട​ക്കു​ന്ന സ്​​കൂ​ളു​ക​ൾ 19 ബു​ധ​നാ​ഴ്​​ച​യാ​ണ്​ തു​റ​ക്കു​ക. സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ന​ഴ്​​സ​റി​ക​ൾ എ​ന്നി​വ​ക്കെ​ല്ലാം ഇ​ത്​ ബാ​ധ​ക​മാ​ണ്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഇ​തേ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ അ​വ​ധി.

അതേസമയം, സൗദിയിൽ ബലിപെരുന്നാള്‍ അവധിക്കാലത്ത് വിവിധ പ്രവിശ്യകളിലെ തെരഞ്ഞെടുത്ത ജവാസാത്ത് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അടിയന്തിര കേസുകളാണ് അവധിക്കാലത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ സ്വീകരിക്കുക.

ഇതിന് ഓണ്‍ലൈന്‍ ആയി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. റിയാദ് അല്‍രിമാല്‍ ഡിസ്ട്രിക്ട് ജവാസാത്ത് ഓഫീസ് ചൊവ്വ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 4 മണി മുതല്‍ രാത്രി 9 മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ജിദ്ദ സെറാഫി മാള്‍, തഹ്‌ലിയ മാള്‍ ജവാസാത്ത് ഓഫീസുകള്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ തുറന്ന് പ്രവര്‍ത്തിക്കും.