വീടിന് ചുറ്റുപാട് നിന്നുമായി ലഭിക്കുന്ന ചക്ക, മാങ്ങ, ചേമ്പ് പോലുള്ള നാട്ടുരുചികളിലേക്ക് ആളുകള്‍ വ്യാപകമായി തിരിച്ചുപോകുന്ന കാഴ്ച പലപ്പോഴും കാണാറുണ്ട്. അങ്ങനെയൊരു വിഭവമാണ് ചക്കക്കുരു ഷേക്ക്. പലരും ഇതെക്കുറിച്ച് കേട്ടിട്ടുണ്ടാകില്ല. വളരെ എളുപ്പത്തിൽ തയ്യറാക്കാവുന്ന രുചികരമായ ഒരു ഷേക്ക് ആണ് ചക്കക്കുരു ഷേക്ക്.
ആവശ്യമായ ചേരുവകൾ
- ചക്കക്കുരു
- പാല്
- പഞ്ചസാര
- ഏലയ്ക്കാപ്പൊടി
തയ്യാറാക്കുന്ന വിധം
വെളുത്ത തൊലി കളഞ്ഞ ചക്കക്കുരു, നേരിയതായി ഉപ്പ് ചേര്‍ത്ത ശേഷം നന്നായി വേവിച്ചെടുക്കണം. ശ്രദ്ധിക്കണം, ഇതിന്റെ ചുവന്ന തൊലി കളയേണ്ടതില്ല. വേവിക്കാന്‍ കുക്കര്‍ ഉപയോഗിക്കാവുന്നതാണ്.
വെന്തുകഴിഞ്ഞാല്‍ ഇതൊന്ന് ചൂടാറിയ ശേഷം അല്പം പാല് ചേര്‍ത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കണം. രണ്ടാം ഘട്ടത്തില്‍ ഇതിലേക്ക്പം അൽപം കൂടി പാലും ആവശ്യമായത്ര പഞ്ചസാരയും ഐസും ചേര്‍ക്കം. വീണ്ടും നന്നായി അടിച്ചെടുക്കുക. മൂന്നാം ഘട്ടത്തില്‍ അല്പം ഏലയ്ക്കാത്തരി ചേര്‍ക്കാം.
ചിലര്‍ ഇതിനൊപ്പം ബൂസ്റ്റോ ഹോര്‍ലിക്സോ ഒക്കെ ചേര്‍ക്കുന്നുണ്ട്. മറ്റ് ചിലരാണെങ്കില്‍ ബദാം പോലുള്ള നട്ട്സ്, അല്ലെങ്കില്‍ ഡ്രൈ ഫ്രൂട്ട്സ് ഇതെല്ലാം ചേര്‍ക്കുന്നുണ്ട്. അതെല്ലാം ഇഷ്ടാനുസരണം ചേര്‍ക്കുകയോ ചേര്‍ക്കാതിരിക്കുകയോ ആവാം. എന്തായാലും രുചി മാത്രമല്ല, നല്ല ‘ഹെല്‍ത്തി’ കൂടിയാണ് ഈ ഷേക്ക് എന്നാണ് പൊതുവേ പറയപ്പെടുന്നത്.