അതിരാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറി കുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള ടിഫിൻ തയ്യാറാക്കുക എന്ന് പറയുന്നത് എല്ലാ അമ്മമാരും നേരിടുന്ന ഒരു പ്രധാനപ്പെട്ട വെല്ലുവിളിയാണെന്ന് പറയണം മാത്രമല്ല ഉണ്ടാക്കിക്കൊടുക്കുന്ന ടിഫിൻ അതേപോലെ കഴിക്കുന്ന കുട്ടികളുമില്ല ചോറൊക്കെ എപ്പോഴും ടിഫിനായി കൊടുത്തുവിടുന്നത് കുട്ടികൾക്ക് അത്ര ഇഷ്ടമുള്ള കാര്യവുമല്ല അതുകൊണ്ടുതന്നെ ഒരു വ്യത്യസ്തത അത്യാവശ്യമാണ് ഒരു ചേഞ്ച് ആർക്കാണ് ഇഷ്ടമാകാത്തത് കുട്ടികൾക്ക് ഇനിമുതൽ ചോറും മൂന്നു കൂട്ടം കൂട്ടാനും ഒന്നും കൊടുക്കണ്ട അവർക്ക് ഇഷ്ടമുള്ള രീതിയിൽ ഹെൽത്തി ആയിട്ടുള്ള ടിഫിൻ തയ്യാറാക്കാം
വെറും 10 മിനിറ്റ് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടൊന്നും ഇല്ലാതെ രാവിലെ ഉണ്ടാക്കുന്ന ബ്രേക്ക് ഫാസ്റ്റിൽ നിന്നു തന്നെ കുട്ടികൾക്ക് വേണ്ടി ഒരു ടിഫിൻ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഒട്ടുമിക്ക വീടുകളിലും മിക്ക ദിവസവും രാവിലെ ഉണ്ടാക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് എന്നത് ഇടിയപ്പം ആയിരിക്കും ഈ ഇടിയപ്പം ഉപയോഗിച്ച് തന്നെ നമുക്ക് ഹെൽത്തി ആയിട്ടുള്ള ഒരു ലഞ്ച് തയ്യാറാക്കാൻ സാധിക്കും ചെറിയ പീസുകളായി മുറിച്ച് എടുക്കുക അത് മാറ്റിവയ്ക്കാം
അതിനുശേഷം കുറച്ച് സവാള ഇഞ്ചി വെളുത്തുള്ളി തക്കാളി തുടങ്ങിയവ എണ്ണയിലിട്ട് വഴറ്റി എടുക്കുക ഇതിലേക്ക് കുറച്ച് മസാലപ്പൊടികൾ കൂടി ചേർക്കാം നിങ്ങൾക്ക് ഇഷ്ടമുള്ള രുചിക്ക് അനുസരിച്ച് മസാല പൊടികൾ ചേർക്കാം എരിവ് ആവശ്യമാണെങ്കിൽ കുറച്ചു മുളകുപൊടിയും കുരുമുളകുപൊടിയോ ചേർക്കുക ലേശം മല്ലിപ്പൊടി ഗരം മസാല തുടങ്ങിയവയും ഇവയ്ക്കൊപ്പം ചേർക്കാം കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഒരു രുചി വരുവാൻ വേണ്ടി കുറച്ച് ചിക്കൻ മസാല കൂടി ചേർത്താൽ മനോഹരം
ഇതിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത കുറച്ച് പനീർ കൂടി ചേർക്കുക ഇനി പനീർ ഇഷ്ടമല്ല എന്നുണ്ടെങ്കിൽ ചിക്കൻ വേവിച്ച് ചെറിയ പീസുകൾ ആക്കിയതിനു ശേഷം ഇതിലേക്ക് ചേർത്താൽ മതി ഈ മസാല കുറച്ച് സമയം ഒന്ന് അടച്ചുവയ്ക്കുന്നത് നല്ലതാണ് ആവിയിൽ ഇരുന്ന് വേകുമ്പോഴേക്കും ഇതിലേക്ക് സ്വല്പം മുൻപ് മാറ്റിവെച്ച ഇടിയപ്പത്തിന്റെ പീസുകൾ ചേർത്തു കൊടുക്കാം പെട്ടെന്ന് കണ്ടാൽ ബിരിയാണിയോ നൂഡിൽസ് ആണെന്ന് തോന്നുന്ന തരത്തിൽ ആയിരിക്കും ഈ ഭക്ഷണം ഉണ്ടാവുക ഇതിനൊപ്പം കുക്കുംബർ ക്യാരറ്റ് സവാള എന്നിവ ചേർത്ത് ഒരു സാലഡ് ഉണ്ടാക്കാം
ഇത് കുട്ടികൾ രുചികരമായി തന്നെ കഴിക്കുന്ന ഒന്നാണ് ഇനി മറ്റൊന്ന് എന്ന് പറയുന്നത് മൊട്ട കൊണ്ടുണ്ടാക്കുന്ന ഒരു വിഭാഗമാണ് ഒരു മുട്ടയും കുറച്ചു പാലും കൂടി ഒഴിച്ച് ബീറ്റ് ചെയ്തതിനുശേഷം കുറച്ച് ബട്ടർ പാനിലേക്ക് ഇടുക ഈ ബട്ടറിലേക്ക് മുട്ടയും പാലും ചേർത്ത് ബീറ്റ് ചെയ്ത മിശ്രിതം ഒഴിച്ചു കൊടുക്കുക പാല് ചേർക്കാൻ മറക്കരുത് മുട്ട കൂടുതൽ കട്ടി വരുന്നതായി കാണാൻ സാധിക്കും
ഇതിലേക്ക് കുറച്ച് കുരുമുളകുപൊടിയോ ഒറിഗാനോ ഇട്ടുകൊടുക്കുക ഒറിഗാനോ കൂടി ഇടുകയാണെങ്കിൽ ഇതിന് ഒരു പിസയുടെ രുചിയൊക്കെ വരുന്നത് കാണാൻ സാധിക്കും ശേഷം ഇത് ചിക്കി എടുക്കുക പൂരിക്കും ചപ്പാത്തിക്കും ഒക്കെ ഒപ്പം വിളമ്പാൻ സാധിക്കുന്ന രുചികരമായ ഒരു ഡിഷ് ആണ് ഇത്. കുട്ടികൾ വളരെ സന്തോഷത്തോടുകൂടി ഇത് സ്കൂളിൽ ടിഫിൻ ഒപ്പം കൊണ്ടുപോവുകയും ചെയ്യും. ഭക്ഷണം കഴിക്കാത്ത കുട്ടികൾക്ക് ഇത്തരത്തിൽ നൽകി നോക്കൂ മാറ്റം നിങ്ങൾക്ക് നേരിട്ട് കാണാം