അബൂദബി : ബലി പെരുന്നാള്‍ രണ്ടാം ദിനമായ ജൂണ്‍ 17ന് അബൂദബിയില്‍ എ.എം.എഫ് ഫിയസ്റ്റ എന്ന പേരില്‍ മെഗാ ഇവന്റ് സംഘടിപ്പിക്കുമെന്ന് അബൂദബി മലയാളി ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് നാല് മുതല്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് പരിപാടി. നടി അന്ന രാജന് (ലിച്ചി) മുഖ്യാതിഥിയാവും. ഫാ. സെവാരിയോസ്, സിന്ധു പ്രേംകുമാര്‍, ഇസ്മയില്‍ തളങ്കര, ഇമ്രാന് ഖാന്, സിയ ജാസ്മിന് എന്നിവരും ഇവന്റിന്റെ ഭാഗമാവും.
വാര്‍ത്തസമ്മേളനത്തില്‍ ജിഷ ഷാജി, നിഷാദ് സുബൈര്‍, ജ്യോതി റേച്ചല്‍ തോമസ്, മഹേഷ് ചന്ദ്രന്, റാഷിദ് ഹമീദ്, സി.എം.വി. ഫത്താഹ്, മുഹമ്മദ് അസ്ഹര്‍, റുബീന ഷംസീര്‍, നിതീഷ് ദിലര്‍, സെലിന് ജിജി ഫ്രെഡി, ഷാരോണ്‍ ബദറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.