കൊച്ചുകുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ഐസ്ക്രീം എന്നുപറയുന്നത് എന്നാൽ ഇന്ന് വിപണിയിലെ ലഭ്യമാകുന്ന ഐസ്ക്രീമുകൾ ഒക്കെ വിശ്വസിച്ച് കുട്ടികൾക്ക് വാങ്ങി കൊടുക്കാൻ സാധിക്കാത്ത സാഹചര്യവും ആണ് പലപ്പോഴും നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത് മുഴുവൻ ഭക്ഷ്യവിഷബാധയുടെ വാർത്തകളാണ് ഐസ്ക്രീമുകൾക്കുള്ളിൽ എന്തൊക്കെയാണ് ഉള്ളത് എന്ന് നമുക്ക് മനസ്സിലാക്കാൻ പോലും സാധിക്കില്ല അതുകൊണ്ടുതന്നെ വിപണിയിൽ നിന്നും ഐസ്ക്രീമുകൾ വാങ്ങാൻ പലർക്കും ഭയമാണ് ഇനി ആ ഭയം വേണ്ട ഐസ്ക്രീമുകൾ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും
അതിന് ഒരുപാട് സാധനങ്ങൾ വാങ്ങേണ്ട എന്ന ഭയമാണെങ്കിൽ വീട്ടിലുള്ള രണ്ടുമൂന്ന് സാധനങ്ങൾ ഉപയോഗിച്ച് വളരെ രുചികരമായ രീതിയിൽ തന്നെ നമുക്ക് ഐസ്ക്രീമുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ് അത് എങ്ങനെയാണെന്ന് നോക്കാം എല്ലാ വീടുകളിലും എപ്പോഴും ലഭിക്കുന്ന ഒന്നാണ് പാല് എന്ന് പറയുന്നത് അതേപോലെതന്നെ ഗോതമ്പുപൊടി ഇതുരണ്ടും ഉണ്ടെങ്കിൽ നമുക്ക് രുചികരമായ ഐസ്ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം അരക്കപ്പ് പാലിന് അര കപ്പ് ഗോതമ്പുപൊടി ചേർത്ത് ഇളക്കുക കട്ട കെട്ടാതെ ഇളക്കാൻ ശ്രദ്ധിക്കണം
ശേഷം ഇത് അടിക്കട്ടിയുള്ള ഒരു പാത്രത്തിൽ നന്നായി ചൂടാക്കി എടുക്കാവുന്നതാണ് കട്ടിയുള്ള പാനുകളോ മറ്റോ ആണ് ഇതിനുവേണ്ടി എടുക്കേണ്ടത് മീഡിയം ഫ്ലെയിമിൽ വച്ച് കട്ട കെട്ടാതെ വളരെ സൂക്ഷിച്ചു വേണം ഇത് ഇളക്കിയെടുക്കുക ശേഷം ആവശ്യമുള്ള പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക പഞ്ചസാര അലിയാൻ വേണ്ടി ഒന്നുകൂടി നന്നായി ഇളക്കുക മീഡിയം ഫ്ലെയിമിൽ തന്നെയാണ് ഇളക്കേണ്ടത് ഇളക്കുന്ന സമയത്ത് കട്ട കെട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ഇടയ്ക്ക് ഇളക്കൽ നിർത്തുകയും ചെയ്യരുത്
അങ്ങനെ നിർത്തുകയാണ് എങ്കിൽ ഇത് അടിയിൽ പിടിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ് പഞ്ചസാര കൂടി അലിഞ്ഞു കഴിയുമ്പോൾ കുറുകുന്ന രീതിയിൽ ഒന്നുകൂടി ഇളക്കുക അതിനുശേഷം തീ ഓഫ് ചെയ്യാവുന്നതാണ് ഓഫ് ചെയ്താലും ഇളക്കിക്കൊണ്ടിരിക്കണം ഇല്ലെങ്കിൽ ഇത് അടിയിൽ പിടിക്കും ശേഷം ഒരു ഗ്ലാസ് പാത്രത്തിലേക്ക് ഇത് മാറ്റുക തണുത്തതിനുശേഷം മിക്സിയിൽ അടിച്ചെടുക്കാം അതിനുശേഷം ഒരു രണ്ടു മണിക്കൂർ ഇത് ഫ്രിഡ്ജിൽ വയ്ക്കേണ്ടത് അത്യാവശ്യമാണ് ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ നല്ല നേർത്ത ഒരു പ്ലാസ്റ്റിക് ഉപയോഗിച്ച് ഇത് നന്നായി മുറുക്കിയതിനു ശേഷം മാത്രം അടച്ചുവയ്ക്കുക
അല്ലെങ്കിൽ ഒട്ടും വായു സഞ്ചാരം കടക്കാത്ത ഒരു പാത്രം ഈ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ് രണ്ടുമണിക്കൂർ തണുപ്പിച്ച ഈ മിശ്രിതം പുറത്തിറക്കിയതിനു ശേഷം വീണ്ടും മിക്സിയിലിട്ട് ഒന്നുകൂടി അടിച്ചെടുക്കുക ഈ സമയത്ത് കുറച്ച് വാനില എസ്സൻസോ വാനില എസൻസ് ഇല്ലായെന്നുണ്ടെങ്കിൽ രണ്ടോ മൂന്നോ ഏലക്കയും ഇട്ടുകൊടുക്കാവുന്നതാണ് ഐസ്ക്രീമിന് ഒരു ഫ്ലേവർ കിട്ടുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് പകരം ചോക്ലേറ്റ് സ്റ്റോബറിയോ അങ്ങനെ ഇഷ്ടമുള്ള എന്തും ഇട്ടുകൊടുക്കാൻ സാധിക്കും.ശേഷം ഫ്രീസറിൽ എട്ടുമണിക്കൂർ വെച്ചതിനുശേഷം പുറത്തെടുത്താൽ രുചികരമായ ഐസ്ക്രീം റെഡി. ഇത് നമുക്ക് ധൈര്യമായി തന്നെ നമ്മുടെ കുട്ടികൾക്കും നൽകാൻ സാധിക്കും ഇനി വിപണിയിലുള്ള പല എസ്സൻസുകൾ ചേർത്തിട്ടുള്ള ഐസ്ക്രീമുകൾ വാങ്ങി പണം കളയേണ്ട ആവശ്യമില്ല നമുക്ക് തന്നെ ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കാം അതും ഏറെ രുചികരമായ രീതിയിൽ തന്നെ