Television

Bigg Boss Malayalam Season 6 :ജാൻമണിക്ക് വിവാഹം, വരൻ ഡോക്ടർ ?: നോറയെ ക്ഷണിക്കുമോയെന്ന് ആരാധകർ

വീടിനുള്ളിൽ സന്തോഷ നിമിഷങ്ങൾ നിറയുകയാണ്

മലയാളി താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് ഇന്ന് ജാൻമണി ദാസ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ഭാവന എന്നുവേണ്ട ഒട്ടുമിക്ക താരങ്ങളുടെയും മേക്കപ്പ് ചെയ്തതിട്ടുണ്ട് ജാൻമണി. രഞ്ജിനി ഹരിദാസിന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റുമാണ് ജാൻമണി. ചെറുപ്പം മുതലേ നൃത്തത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച ജാന്‍ വളരെ ചെറുപ്പം മുതലേ നൃത്തം പഠിച്ചു. എന്നാല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള തുടക്കമാണ് ജാൻമണിയുടെ ജീവിതത്തെ മാറ്റിമറിച്ചത്.

ഏറ്റവും കൂടുതൽ ട്രോളുകളും റീലുകളും വന്നിട്ടുള്ളത് ജാൻമണി ബി​ഗ് ബോസിൽ പറഞ്ഞിട്ടുള്ള ഡയലോ​ഗുകളിലാണ്. വ്യക്തമാകാത്ത മലയാളവും ഇം​ഗീഷും കലർത്തിയുള്ള സംസാരം തന്നെയാണ് ജാൻമണിയെ മലയാളികൾ അതിവേ​ഗത്തിൽ ശ്രദ്ധിക്കാൻ കാരണമായത്. പുറത്തായശേഷം പിന്നീട് ഓരോ എവിക്ഷനിൽ മത്സരാർത്ഥികൾ പുറത്തേക്ക് വരുമ്പോൾ അവരെ സ്വീകരിക്കാൻ ജാൻമണി എത്താറുണ്ടായിരുന്നു.

ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ ഫിനാലെ വീക്കാണ്. ഇതുവരെ പുറത്തായ മത്സരാർത്ഥികൾ എല്ലാം തിരികെ ഹൗസിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഫൈനലിസ്റ്റുകളെ കാണാൻ ജാൻമണി ഹൗസിൽ തിരികെ എത്തി കഴിഞ്ഞു. ജാൻമണി മാത്രമല്ല യമുന, പൂജ തുടങ്ങിയവരും ഹൗസിൽ തിരികെ വന്ന് കഴിഞ്ഞു. ബാക്കിയുള്ളവരും അടുത്തടുത്ത ദിവസങ്ങളിൽ ഹൗസിലേക്ക് റീ എൻട്രി നടത്തും.

റീ എൻട്രി നടത്തി ഹൗസിലേക്ക് വന്നപ്പോൾ യമുനയാണ് ജാൻമണിയുടെ ജീവിതത്തിലെ പുതിയ സന്തോഷങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. ബി​ഗ് ബോസിൽ വന്നതോടെ എല്ലാ മത്സരാർത്ഥികളുടെയും ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ചില മാറ്റങ്ങൾ ജാൻമണിയുടെ ജീവിതത്തിലും ഉണ്ടായി. ചില നല്ല കാര്യങ്ങൾ ജാൻമണിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോവുകയാണെത്രെ.

ജാൻമണി വിവാഹിതയാകാൻ പോകുന്നുവെന്നാണ് യമുന മറ്റുള്ള മത്സരാർത്ഥികളോടായി പറഞ്ഞത്. അറിഞ്ഞില്ലേ നിങ്ങളോട് പറഞ്ഞില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് യമുന സംസാരിച്ച് തുടങ്ങുന്നത്. അതോടെ വീടിനുള്ളിൽ സന്തോഷ നിമിഷങ്ങൾ നിറയുകയാണ്. എന്നാൽ വരൻ ആരാണ് എന്നോ വിവാഹം എന്നാണെന്നോ ഒന്നും ജാന്മണി തുറന്നുപറഞ്ഞില്ല. പകരം വരൻ ഡോക്ടറാണ്… എന്നോട് അങ്ങനെയാണ് പറഞ്ഞത് എന്നും യമുന പറയുന്നുണ്ട്.

അതോടെ നിശ്ചയം കഴിഞ്ഞ കാര്യം തങ്ങളോട് പറഞ്ഞുവെന്നാണ് റിഷിയും കൂട്ടരും പറഞ്ഞത്. അതേസമയം ജാനിന്റെ വിവാഹത്തിന് നോറയെ ക്ഷണിക്കുമോ, നോറ വീട്ടിൽ എത്തിയാൽ ജാനിന്റെ പ്രതികരണം എങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുന്നത്. ഹൗസിൽ ജാൻമണി ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയിട്ടുള്ളത് നോറയുമായിട്ടാണ്. നോറയും ഹൗസിലുള്ള ആരുമായും വലിയ സൗഹൃദമോ ബന്ധമോ സൂക്ഷിക്കാത്തയാളുമാണ്.