Bahrain

മനാമ ഈദ്‌ ഗാഹ്‌: സ്വാഗത സംഘം രൂപീകരിച്ചു.

മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹിന്റെ സംഘാടനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ മുൻവശമുള്ള മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ്‌ ഈദ്‌ ഗാഹ്‌ നടക്കുന്നത്‌.

 

മുഖ്യ രക്ഷാധികാരി സൈഫുല്ല ഖാസിം, ചെയർമാൻ അബ്ദുൽ മജീദ്‌ തെരുവത്ത്‌, ജനറൽ കൺവീനർ അബ്ദുസ്സലാം ബേപ്പൂർ. കൺവീനർമാർ ഹിഷാം കെ ഹമദ്‌, മുഹമ്മദ്‌ ശാനിദ്‌ വയനാട്‌, ആരിഫ്‌ അഹമദ്‌, സഹീദ്‌ പുതിയങ്ങാടി. കോർഡീനേഷൻ: മുജീബുറഹ്മാൻ എടച്ചേരി. പബ്ലിസിറ്റി: മുബാറക്‌ വികെ, ബാസിത്‌ വില്യപ്പള്ളി, ഷറഫുദ്ദീൻ അടൂർ, അബ്ദുല്ല പുതിയങ്ങാടി. റഫ്രഷ്മന്റ്‌: യൂസുഫ്‌ കെപി, ആഷിഖ്‌ പിഎൻപി. വെന്യു: ഫാറൂഖ്‌ മാട്ടൂൽ, ഇഖ്ബാൽ കാഞ്ഞങ്ങാട്‌. ടെക്നികൾ സപ്പോർട്ട്‌: അനൂപ്‌ തിരൂർ, മായൻ. ലേഡീസ്‌ കേർ: ഖമറുന്നിസ അബ്ദുൽ മജീദ്‌, സബീല യൂസുഫ്‌, ഷക്കീല ഫാറൂഖ്‌, സമീറ അനൂപ്‌, ബിനൂഷ തുടങ്ങിയവരെ തെരഞ്ഞെടുത്തു.

 

അൽ ഫുർഖാൻ സെന്ററിൽ ചേർന്ന യോഗത്തിൽ അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും, അബ്ദുസ്സലാം ബേപ്പൂർ നന്ദിയും പറഞ്ഞു.അൽ ഫുർഖാൻ സെന്ററിൽ ചേർന്ന യോഗത്തിൽ അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും, അബ്ദുസ്സലാം ബേപ്പൂർ നന്ദിയും പറഞ്ഞു.

Tags: MANAMA

Latest News