Food

ഇഞ്ചിച്ചായയുടെ ​ഗുണങ്ങൾ കേട്ടാൽ ആരും നിങ്ങൾ ഞെട്ടും

ഡയറ്റ് ചെയ്യുന്നവർ ദിവസവും ഒരു കപ്പ് ഇ‍ഞ്ചി ചായ കുടിക്കാൻ ശ്രമിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാൻ വളരെ നല്ലതാണ് ജിഞ്ചർ ടീ. ഇഞ്ചിച്ചായ ദിവസവും കുടിക്കുന്നത് വയറ്റിലെ അള്‍സറിനെ പൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു വയറ്റിലെ അള്‍സര്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതെയാക്കാന്‍ ഇഞ്ചി സഹായിക്കുന്നു.

ആവശ്യമായ ചേരുവകൾ

  • ഇഞ്ചി – 1 ടീസ്പൂൺ( ചെറിയ കഷ്ണങ്ങളാക്കിയത്)
  • ചായ പൊടി- 1 ടീസ്പൂൺ
  • വെള്ളം – 3 കപ്പ്
  • തേൻ – 1ടീസ്പൂൺ
  • പാൽ- 1 കപ്പ് (വേണമെങ്കിൽ)
  • നാരങ്ങനീര് – 1 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ 3 കപ്പ് വെള്ളം ഒഴിക്കുക. വെള്ളം നല്ല പോലെ തിളച്ച് വരുമ്പോൾ ചെറിയ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ഇഞ്ചി തിളച്ച വെള്ളത്തിലിടുക. ശേഷം ചായ പൊടിയും പാലും തേനും ചേർക്കുക. ശേഷം മൂന്നോ നാലോ മിനിറ്റ് നല്ല പോലെ തിളപ്പിക്കുക. തിളച്ച് വരുമ്പോൾ നാരങ്ങ നീരും ചേർക്കുക. ജിഞ്ചർ ടീ തയ്യാറായി.