കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സംഭാരം സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇനി സംഭാരം ഇങ്ങനെ തയ്യാറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- തൈര് – ഒരു ചെറിയ കപ്പ്
- കാന്താരി മുളക് – 10 എണ്ണം
- ചുവന്നുള്ളി – 5 എണ്ണം
- ഇഞ്ചി – ഒരു കഷ്ണം
- കറിവേപ്പില – 2 ടീസ്പൂൺ
- വെള്ളം – 200 മില്ലിലിറ്റർ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തൈര്, കറിവേപ്പില, കാന്താരി, ചുവന്നുള്ളി, ഇഞ്ചി, ഉപ്പ് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം വെള്ളവും ചേർത്ത് കറക്കി എടുക്കുക. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം. വണ്ണം കുറയ്ക്കാൻ ഈ 7 ഭക്ഷണങ്ങൾ സഹായിക്കും