ഇത്തവണ ഇന്ത്യയിൽ വലിയൊരു ചലനം ഉണ്ടാക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിരുന്നു കോൺഗ്രസിൽ വലിയ മാറ്റങ്ങളാണ് രാഹുൽ കൊണ്ടുവന്നത് എന്നാൽ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകളുടെ ഭാഗമായി മാറിയ വ്യക്തിയാണ് രാഹുൽഗാന്ധി അദ്ദേഹം ഭരിക്കാൻ അറിയാത്ത വ്യക്തിയാണ് എന്നും കോൺഗ്രസിന്റെ മേധാവിയായി അദ്ദേഹം വരികയാണെങ്കിൽ വലിയ തകർച്ചയായിരിക്കും കോൺഗ്രസിന് ഉണ്ടാവാൻ പോകുന്നത് എന്ന് മടക്കം പല കാര്യങ്ങൾ പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തെ പലരും ട്രോളിയിരുന്നത് രാഹുൽ ഒരു പാൽ കുപ്പിയാണ് എന്ന തരത്തിൽ പോലും പല ട്രോളുകളും പുറത്തു വന്നിരുന്നു
ഒപ്പം തന്നെ കോൺഗ്രസ് പാർട്ടിയിൽ നിലനിൽക്കുന്നത് കുടുംബാധിപത്യം ആണെന്ന് വരെ ചിലർ പരിഹസിക്കുകയും ചെയ്തു. ഇതിനൊക്കെ മറുപടിയുമായാണ് ഇപ്പോൾ രാഹുൽ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത് കോൺഗ്രസ് നേതാക്കളുടെ ത്യാഗതയാണ് പലരും കുടുംബാധിപത്യം എന്ന് വിശേഷിപ്പിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. അത്തരത്തിൽ പരിഹസിച്ചവർക്ക് അധികാരം കൈമാറിയത് കുടുംബങ്ങളിലേക്ക് ആണെന്ന് മൂന്നാം മന്ത്രിസഭയിലെ അംഗങ്ങളുടെ നിയമനത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി പറയുന്നു മോദി മന്ത്രിസഭയിലെ അംഗങ്ങൾ ഏതൊക്കെ നേതാക്കളുടെ ബന്ധുക്കൾ ആണെന്ന് പട്ടികയും രാഹുൽ തുറന്നു പറയുന്നുണ്ട്
സാമൂഹിക മാധ്യമമായ എക്സിലാണ് ഇക്കാര്യങ്ങളെ കുറിച്ചൊക്കെ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും തലമുറകളെ കുടുംബവാഴ്ച എന്ന വിളിച്ചവർ സർക്കാർ കുടുംബങ്ങളിലേക്ക് അധികാരം കൈമാറുന്നതാണ് കാണാൻ പോകുന്നത് വാക്കിലും പ്രവർത്തിയിലും ഉള്ള ഈ വ്യത്യാസത്തെയാണ് നരേന്ദ്രമോദി എന്ന സംബോധന ചെയ്യാവുന്നത് ഇങ്ങനെയായിരുന്നു എക്സ് രാഹുലിന്റെ വാക്കുകൾ 20 നേതാക്കളുടെ പട്ടിക പങ്കുവെച്ചുകൊണ്ടാണ്
രാഹുൽ പങ്കുവെച്ച പട്ടികയുടെ അടിസ്ഥാനം ഇങ്ങനെയാണ് മുൻ പ്രധാനമന്ത്രിയായ എച്ച് ഡി ദേവഗൗഡയുടെ മകൻ എച്ച് ഡി കുമാരസ്വാമി മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ കൊച്ചുമകനായ ജവന്ത് ചൗധരി ബീഹാർ മുഖ്യമന്ത്രിയായ റാവോ കർപ്പൂരി താക്കൂറിന്റെ മകനായ റാം നാഥ് താക്കൂർ ഹരിയാന മുഖ്യമന്ത്രി റാവു വീരേന്ദ്ര സിംഗിന്റെ മകൻ റാവു ഇന്ദ്രജിത്ത് സിംഗ് മോൻ ഉത്തരപ്രദേശ് മന്ത്രിയായ മഹാരാജ് ആനന്ദ് സിംഗിന്റെ മകൻ കീർത്തി വർധന സിംഗ്
മാധവറാവു സിന്ധ്യയുടെ മകൻ ജ്യോതി രാദിത്യ സിന്ധ്യ മുൻ അരുണാചൽ സ്പീക്കർ ഹാരുവിന്റെ മകൻ കിരൺ റിജിജു ഏകനാഥ് ഷിൻഡയുടെ മരുമകൾ രക്ഷ ഖദ്‌സെ ഇങ്ങനെ പോകുന്നു നേതാക്കളുടെ ലിസ്റ്റുകൾ ഇവിടെ എവിടെയാണ് കുടുംബാധിപത്യം ഇല്ലാത്തത് എന്നും കോൺഗ്രസിനെ ഇത്തരത്തിൽ വിമർശിച്ചത് ശരിയായില്ല എന്നും ഒക്കെയുള്ള തരത്തിലാണ് ഇദ്ദേഹം സംസാരിച്ചത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടി കോൺഗ്രസ് കുടുംബാധിപത്യം നടത്തുന്നു എന്ന് പലരും കമന്റ് ചെയ്തിട്ടുള്ളത് രാഹുൽ ഗാന്ധി എടുത്തു പറയുകയായിരുന്നു ചെയ്തത്
ബിജെപിയിലെ പല നേതാക്കളും തന്നെയാണ് ഇത്തരത്തിലുള്ള ഒരു അഭിപ്രായം ഉന്നയിച്ചിരുന്നത് എന്നാൽ ഇപ്പോൾ അതിനുള്ള ഒരു കിടിലൻ മറുപടി തന്നെയാണ് രാഹുൽഗാന്ധിയുടെ ഭാഗത്തുനിന്നും വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും കുടുംബാധിപത്യം കാണിച്ചിരിക്കുന്നത് ഏതു പാർട്ടിയാണെന്ന് ഇപ്പോൾ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടല്ലോ എന്ന തരത്തിലാണ് ഈ ഒരു കുറിപ്പ് രാഹുൽ പങ്കുവെച്ചിരിക്കുന്നത് രാഹുലിന്റെ ഈ കുറുപ്പിന് നിരവധി പിന്തുണകളും ലഭിച്ചു കൊണ്ടിരിക്കുന്നു