മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു സ്ഥാനം കരസ്ഥമാക്കിയ കലാകാരനാണ് രമേശ് പിഷാരടി ഇന്ന് സംവിധായകൻ നടൻ എന്നീ നിലകളിലൊക്കെ അദ്ദേഹം വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് നിരവധി ആരാധകരെയാണ് രമേശ് എന്ന സ്വന്തമാക്കിയിരിക്കുന്നത് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ രമേശ് തന്റെ അഭിപ്രായങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് പല അഭിപ്രായങ്ങളും വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളതുമാണ്
തന്റെ രാഷ്ട്രീയം പോലും സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ രമേശിന്റെ പല കുറിപ്പുകളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് കോൺഗ്രസ് പാർട്ടിയിൽ ആണ് താൻ വിശ്വസിക്കുന്നത് എന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട് ഇതിന്റെ പേരിൽ പലപ്പോഴും സൈബർ ആക്രമണം അടക്കം നേരിടേണ്ട സാഹചര്യവും രമേശിന് വന്നിട്ടുണ്ട് സോഷ്യൽ മീഡിയയിൽ എത്ര സൈബർ ആക്രമണം നേരിടേണ്ടി വന്നാലും തന്റെ നിലപാട് വ്യക്തമായ രീതിയിൽ തന്നെ തുറന്നു പറയുമെന്ന് തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് രമേശ് പിഷാരടി അതിലദ്ദേഹം വിജയം നേടുകയും ചെയ്തിട്ടുണ്ട്
ഇപ്പോൾ അദ്ദേഹം തന്റെ പുതിയ അഭിപ്രായവുമായി രംഗത്തെ വന്നിരിക്കുകയാണ് ജയ് ശ്രീറാം വിളിച്ചാൽ സംഘി എന്ന ചാപ്പ കുത്തരുതെന്നാണ് രമേശ് പിഷാരടി പറയുന്നത് ബിജെപി ഹിന്ദുത്വ അജണ്ടകൾ ഉള്ള പാർട്ടിയാണെങ്കിലും അതിൽ പ്രവർത്തിക്കുന്നവർ എല്ലാം അതേ ആശയക്കാർ ആവണമെന്നില്ല സുരേഷ് ഗോപി ജയിച്ചത് ആളുകൾ വ്യക്തിത്വം നൽകി വോട്ട് ചെയ്തത് കൊണ്ടാണ് രാഷ്ട്രീയം നോക്കിയാണെന്ന് തോന്നുന്നില്ല
ബിജെപി രാഷ്ട്രീയപരമായ വിമർശിക്കുകയാണ് എങ്കിൽ അതിനുപകരം ഹിന്ദുത്വത്തെ വിമർശിക്കാൻ നിൽക്കരുത് ഹിന്ദുക്കൾ അങ്ങനെ ചെയ്യുകയാണെങ്കിൽ ബിജെപിക്കൊപ്പം നിൽക്കുന്ന സാഹചര്യമായിരിക്കും വരിക ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു തന്റെ അഭിപ്രായത്തെക്കുറിച്ച് രമേശ് പിഷാരടി പറഞ്ഞിരുന്നത് തന്റെ അഭിപ്രായം താൻ തുറന്നു പറയുക തന്നെ ചെയ്യും എന്നും രമേശ് പറയുന്നു. മലയാളികൾ അംഗീകരിക്കുന്നത് കൊണ്ടാണ് സുരേഷ് ഗോപി എന്ന മനുഷ്യൻ വിജയം കണ്ടത് അല്ലാതെ ബിജെപി എന്ന പാർട്ടിയുടെ രാഷ്ട്രീയം നോക്കിയല്ല
അദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കണമെന്ന് ആവശ്യപ്പെടുന്നവർ പ്രശ്നക്കാരാണ് എല്ലാ മുസ്ലിം വിശ്വാസികളും തീവ്രവാദികളല്ല എന്ന് പറയേണ്ടി വരുന്നത് എന്ത് കാരണം കൊണ്ടാണ് അതുപോലെ തന്നെയാണ് ഇതും ഇസ്ലാം ആണെന്ന് പറഞ്ഞാൽ അപ്പോൾ തന്നെ തീവ്രവാദികൾ ആണെന്ന് പറയുന്നവരുണ്ട് ഹിന്ദുക്കൾ എല്ലാം സംഘികൾ അല്ല എന്നും പറയുന്നത് ഈ ഒരു കാരണം കൊണ്ട് തന്നെയാണ്. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ മതത്തിലോ ഉള്ളതുകൊണ്ട് അയാളുടെ സ്വഭാവം നിർണയികുന്നില്ല എന്ന് ആദ്യം മനസ്സിലാക്കണം
ഏതൊരു മേഖലയിലും മോശപ്പെട്ട ആളുകൾ ഉണ്ട് അതേപോലെ എല്ലാ പാർട്ടിയിലും മതങ്ങളിലും നല്ലതും ചീത്തയുമായ ആളുകളെ കാണാൻ സാധിക്കും കൊലപാതകം വരെ ചെയ്തവരും ജയിലിൽ കിടക്കുന്നവരും അമ്പലത്തിൽ പോയവരും എല്ലാവരും വിശ്വാസികൾ എന്ന പേരിലാണ് അറിയപ്പെടുന്നത് ഇത് എല്ലാ പാർട്ടികളിലും ഉള്ളതാണ് അതുകൊണ്ടുതന്നെ അതിനെ സാമാന്യവൽക്കരിക്കുന്നത് ശരിയായ ഒരു രീതിയല്ല അങ്ങനെ വരുമ്പോഴാണ് ഹിന്ദുക്കൾ ബിജെപിക്കൊപ്പം നിൽക്കുന്നത് എന്നും രമേശ് പിഷാരടി വ്യക്തമാക്കുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു