മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരനാണ് സൗബിൻ ഷാഹിർ അടുത്തകാലത്ത് 200 കോടി ക്ലബ്ബിൽ എത്തിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഡയറക്ടറേറ്റ് ചിത്രത്തിന്റെ നിർമാതാക്കളിൽ സൗബിനും ഉൾപ്പെട്ടിട്ടുണ്ട് ചിത്രം നിർമ്മിച്ചത് കള്ളപ്പണ ഇടപാടുകൾ ഇവർ നടത്തിയിട്ടുണ്ടോ എന്ന് ഈ ഡി അന്വേഷിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത് ഈ അന്വേഷണത്തിന്റെ ഭാഗമായി നടൻ സൗബിൻ അടക്കമുള്ള വരെ ഈ ഡി ചോദ്യം ചെയ്യും എന്നും പറയുന്നു
നടൻ സൗബിൻ ഷാഹിറിനും പിതാവ് ബാബു ഷാഹിറിനും ആന്റണിക്കും ഒക്കെ ഇ ഡി ഹാജരാകുവാനുള്ള നോട്ടീസ് നൽകിയിട്ടുണ്ട് എന്നും പറയുന്നുണ്ട് ഇവർ മൂന്നുപേരും ചോദ്യം ചെയ്യലിന് ഹാജരായി ഇല്ല എന്നും പുറത്തു വരുന്ന വൃത്തങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ ലാഭവിഹിതം നൽകാതെ വഞ്ചിച്ചു എന്ന് ആരോപിച്ചുകൊണ്ട് അരൂർ സ്വദേശിയായ നിർമ്മാതാവ് സിറാജ് വലിയ തറയും പറവ ഫിലിംസിനെതിരെ രംഗത്ത് വന്നിട്ടുണ്ടായിരുന്നു അതെ സമയം മലയാള സിനിമയിൽ തന്നെ വലിയ മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്
കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 200 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത് ആദ്യമായി 200 കോടി ക്ലബ്ബിൽ എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകത കൂടി മലയാളസിനിമയ്ക്ക് ഈ ചിത്രം സമ്മാനിച്ചു എന്നതും ശ്രദ്ധ നേടുന്ന കാര്യമാണ് കൊടൈക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ ഒരുപറ്റം ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത് ചിത്രം വലിയ സ്വീകാര്യതയോടെ പ്രേക്ഷകർ ഏറ്റെടുക്കാനുള്ള ഒരു പ്രധാന കാര്യം ഇത് നടന്ന സംഭവമായിരുന്നു എന്നത് തന്നെയാണ്
പ്രേക്ഷകരുടെ മനസ്സിലേക്ക് തന്നെയാണ് ചിത്രവും ചിത്രത്തിലേക്ക് കഥാപാത്രങ്ങളും കയറിയിരിക്കുന്നത് ചിത്രത്തിൽ പ്രധാന റോളിൽ എത്തിയതും സൗബിൻ ഷാഹിർ തന്നെയായിരുന്നു സൗബിന്റെ ചിത്രത്തിലെ കഥാപാത്രം വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു മലയാള സിനിമ വളരെ വലിയ പ്രതിസന്ധിയിൽ നിലനിൽക്കുന്ന സമയത്ത് ഒരു മാറ്റം തന്നെയാണ് ഈ ചിത്രം കൊണ്ടുവന്നത് എന്ന് പറയേണ്ടിയിരിക്കുന്നു
തിയേറ്ററിലേക്ക് കുടുംബ പ്രേക്ഷകരെയും മറ്റും എത്തിക്കുവാൻ ഈ ചിത്രത്തിന് സാധിച്ചു എന്നത് ശ്രദ്ധ നേടിയ ഒരു കാര്യം തന്നെയായിരുന്നു അടുത്തകാലങ്ങളിലായി തീയേറ്റർ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്നപ്പോഴാണ് ഈ ചിത്രം റിലീസ് ആകുന്നതും 200 കോടി ക്ലബ്ബിലേക്ക് എത്തുന്നതും കൊടൈക്കനാലിലെ ഗുണകേവിൽ നടന്ന ഈ സംഭവം വലിയ ബജറ്റിൽ ചിത്രീകരിക്കുകയാണ് ചെയ്തത് ഗുണാ കെ വടക്കമുള്ള കാര്യങ്ങൾ സെറ്റിട്ടു കൊണ്ടായിരുന്നു ചിത്രീകരിച്ചത്
റിലീസ് 26 ദിവസം കൊണ്ട് തന്നെ മുടക്കം മുതൽ എന്റെ ഇരട്ടി ഉണ്ടാക്കുവാനും സാധിച്ചിരുന്നു വമ്പൻ താരനിരയിൽ തന്നെയായിരുന്നു ചിത്രം ഒരുങ്ങിയിരുന്നത് അതുകൊണ്ടുതന്നെ ഈ ചിത്രം ഓരോ പ്രേക്ഷകർക്കും വളരെയധികം ഇഷ്ടപ്പെടുന്നതായി മാറുകയും ചെയ്തിരുന്നു ഇടിയുടെ ചോദ്യം ചെയ്യലിനെ പറ്റി അന്വേഷണത്തിനെക്കുറിച്ചും ഇതുവരെയും ഒരു പ്രതികരണങ്ങളും സൗബിൻ ഷാഹിറിനെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല ഈ സംഭവത്തെക്കുറിച്ച് നടൻ ഉടനെ പ്രതികരിക്കും എന്നാണ് പ്രേക്ഷകരും വിശ്വസിക്കുന്നത് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പോലും ഈ സംഭവത്തെക്കുറിച്ച് താരം പങ്കു വെച്ചിട്ടില്ല