വെറും നാല് ചേരുവകൾ കൊണ്ട് ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയായൊരു ഷേക്ക് കഴിച്ചാലോ? മാമ്പഴവും ഈന്തപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകൾ. എളുപ്പം തയ്യാറാക്കാവുന്ന ഒരു രുചികരമായ ഷേക്കാണിത്.
ആവശ്യമായ ചേരുവകൾ
- മാമ്പഴം – 1 എണ്ണം (വലുത്)
- ഈന്തപ്പഴം – 10 എണ്ണം
- ഓട്സ് – 4 ടേബിൾ സ്പൂൺ (വറുത്തെടുത്തത്)
- പശുവിൻ പാൽ – 2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
മാമ്പഴം, ഈന്തപ്പഴം, ഓട്സ് വറുത്തത്, പാൽ, ഐസ് ക്യൂബ്സ് (ആവശ്യമെങ്കിൽ) എന്നിവ മിക്സിയിൽ അരച്ചെടുത്താൽ രുചികരവും ആരോഗ്യപ്രദവുമായ ഷേക്ക് തയാർ..