പല സ്വപ്നങ്ങളും കാണാൻ പലപ്പോഴും പെൺകുട്ടികൾ മടിക്കാറുണ്ട് അതിന് കാരണം സ്വന്തം വീട്ടിനുള്ളിൽ നിന്ന് തന്നെ അവർക്ക് കിട്ടുന്ന ചില ഉപദേശങ്ങളാണ് നീ ഒരു പെണ്ണാണ് അതുകൊണ്ട് നീ ഇത്ര വരെ ഉയർന്നു പോകാവൂ എന്ന തരത്തിൽ പല പെൺകുട്ടികൾക്കും ജനന കാലം മുതൽ തന്നെ ഉപദേശങ്ങൾ വീട്ടിൽ നിന്നും ലഭിക്കും സത്യത്തിൽ അവർക്ക് പറക്കാനുള്ള ആകാശം ഇല്ലാതാക്കുകയാണ് ഈ ഉപദേശങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് ഇത്തരം ഉപദേശങ്ങൾ ഒരിക്കലും ഒരു പെൺകുട്ടിയുടെ വിജയത്തിന് കാരണമാകില്ല
ഓരോ പെൺകുട്ടികളുടെയും വിജയം പലപ്പോഴും മറ്റു പെൺകുട്ടികൾക്കും ഇത്തരത്തിൽ വീട്ടിൽ അടയ്ക്കപ്പെട്ട് പോയ പെൺകുട്ടികൾക്കും വലിയൊരു പ്രചോദനം തന്നെയാണ് നൽകുന്നത് പെണ്ണ് എന്നാൽ ഭർത്താവിനും കുടുംബത്തിനും വേണ്ടി അടുക്കളയിൽ കിടന്ന് സദാ കഷ്ടപ്പെടുന്നവളെ മാത്രമല്ല എന്നും അവൾക്കും സ്വപ്നങ്ങളും ലക്ഷ്യങ്ങളും കഴിവുകളും ഉണ്ട് എന്നും മനസ്സിലാക്കി എടുക്കാൻ പല പെൺകുട്ടികളുടെയും വിജയം സഹായിക്കാറുണ്ട് അത്തരത്തിൽ ഒരു പെൺകുട്ടിയുടെ വിജയത്തിന്റെ അഭിമാന നിമിഷത്തിലാണ് ഇപ്പോൾ നമ്മുടെ കേരളം കണ്ണൂർ സ്വദേശിയായ ഒരു പെൺകുട്ടിയാണ് ഇന്ന് അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്
ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിത ഹെലികോപ്റ്റർ പൈലറ്റ് എന്ന സ്വപ്ന നേട്ടമാണ് ഒരു മലയാളി പെൺകുട്ടി സ്വന്തമാക്കിയിരിക്കുന്നത് കണ്ണൂർ സ്വദേശിയായ സബ് ലെഫ്റ്റനന്റ് അനാമിക ബി രാജീവാണ് 22 ആഴ്ച നീണ്ട കഠിന പരിശീലനത്തിനോടുവിൽ ഈ ബഹുമതി സ്വന്തമാക്കിയിരിക്കുന്നത് തമിഴ്നാട് ആരെക്കോണം നാവിക എയർ സ്റ്റേഷനിൽ ഈ മാസം ഏഴിനായിരുന്നു അനാമിക അടക്കമുള്ള ഓഫീസർ സംഘത്തിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നത്
ലഡാക്കിൽ നിന്നുള്ള ആദ്യ നാവിക പൈലറ്റ് ജമാഅ സേവാഗ് ഉൾപ്പെടെ 21 ആളുകൾ അനാമികക്കൊപ്പം ഹെലികോപ്റ്റർ ട്രെയിനിങ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട് അടുത്തമാസം ആദ്യം ആയിരിക്കും നിയമനം നടക്കുന്നത് അങ്ങേയറ്റം അഭിമാനകരമായ ഒരു നിമിഷമാണ് ഇതെന്ന് പറയണം നാവികസേനയിലെ സ്ത്രീ സാന്നിധ്യം എന്നു പറയുന്നത് അല്പം വലിയൊരു കടമ്പ തന്നെയാണ് പലർക്കും വളരെയധികം ബുദ്ധിമുട്ടുള്ള ഒരു വലിയ കടമ ആ ഒരു കടമ്പ നേടിയെടുത്ത പെൺകുട്ടി വലിയ വിജയം അർഹിക്കുന്നുണ്ട് അതും ആദ്യത്തെ വനിതാ പൈലറ്റ് എന്ന പേരുകൂടി ഇനി അനാമികയ്ക്ക് സ്വന്തമാണ്
സ്വപ്നം കണ്ടാൽ മാത്രം പോരാ അത് പ്രാവർത്തികമാക്കണം എന്നുള്ള അബ്ദുൾ കലാമിന്റെ വാക്കുകളാണ് ഇപ്പോൾ ഏതൊരു വ്യക്തിയുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് അനാമികയുടെ വിജയം പറയാതെ പറയുന്നത് ഈ വാക്കുകൾ തന്നെയാണ് നമ്മുടെ ഉറക്കം കളയുന്നത് ആയിരിക്കണം നമ്മുടെ സ്വപ്നം സ്വപ്നചിറകുകളിൽ ഇനി അവൾ പറക്കുകയാണ് നമ്മുടെ കേരളത്തിന്റെ അഭിമാനമായി ഓരോ പെൺകുട്ടികൾക്കും പ്രചോദനമായി
സ്ത്രീകൾക്ക് എല്ലാ മേഖലയിലും നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് തന്നെയാണ് അനാമികയുടെ ഈ വിജയം കാണിച്ചുതരുന്നത് പൈലറ്റ് എന്ന് പറഞ്ഞാൽ അത് പുരുഷന്മാർക്ക് മാത്രം സാധിക്കുന്ന ഒരു മേഖല അല്ല എന്നും സ്ത്രീകൾക്കും അവിടേക്ക് എത്താൻ സാധിക്കും എന്നും അനാമികയുടെ നേട്ടം നമ്മെ പഠിപ്പിച്ചു തരുന്നു ഓരോ പെൺകുട്ടികൾക്ക് ഉള്ള വലിയൊരു ആത്മവിശ്വാസം കൂടി അനാമിക നൽകുന്നുണ്ട് ഈയൊരു സ്വപ്നം നേട്ടത്തിലേക്ക് ഇനിയും കൂടുതൽ പെൺകുട്ടികൾ കടന്നു വരട്ടെ എന്നാണ് പറയാനുള്ളത്