Celebrities

‘വിവാഹം കഴിക്കില്ല, പക്ഷേ കൂടെ ഒരാളുണ്ടാകും’; ഇടവേള ബാബു ലിവിങ് റിലേഷനിലേക്ക് ?

അല്ലാതെ കല്യാണം ഒന്നും ഉണ്ടാകില്ല

കഴിഞ്ഞ കുറെ വർഷങ്ങളായി അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്നു ഇടവേള ബാബു. ഒരു നടൻ എന്നതിലുപരി ഇടവേള ബാബു എപ്പോഴും അറിയപ്പെട്ടിരുന്നത് താരസംഘടനയുടെ മേൽനോട്ടക്കാരനായ യായിരുന്നു. എന്നാൽ അദ്ദേഹം ആസ്ഥാനം രാജിവെക്കുകയാണ്. കേട്ടതൊക്കെ സത്യമാണെന്നും അമ്മയിൽ നിന്ന് പിന്മാറുകയാണെന്നും ഇടവേള ബാബു വ്യക്തമാക്കി. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് നടൻ.

എന്റെ ജീവിതത്തിലെ നല്ല കാലയളവ് മൊത്തം ഞാന്‍ അമ്മയിലാണ് ചെലവഴിച്ചത്. ഈ സമയത്ത് വിവാഹം പോലും കഴിച്ചിരുന്നില്ല. ഇനിയും വിവാഹമൊന്നും ഉണ്ടാകില്ലെന്ന് തന്നെയാണ് താരം പറയുന്നത്. വിവാഹം കഴിച്ചില്ലെങ്കിലും എന്നെ മനസ്സിലാക്കുന്ന ഒരാളുമായി കൂട്ടുകെട്ടുണ്ടാകാം.

ഭാവിയില്‍ എന്റെ കൂടെ ഒരു കംപാനിയന്‍ ഉണ്ടായെന്നു വരാം. അല്ലാതെ കല്യാണം ഒന്നും ഉണ്ടാകില്ല. ഈ ജീവിതമാണ് സുഖം. കല്യാണം കഴിക്കാതെ സുഖമായി ജീവിക്കാമെന്ന് വിചാരിച്ചിരുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ അതിലേറെ ബാധ്യതകളാണുള്ളത്. കല്യാണം കഴിച്ചാല്‍ പോലും ഇത്രയേറെ ബാധ്യത വരില്ലായിരുന്നു എന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ കാലിടറാനുണ്ടായ കാരണത്തെ പറ്റിയും ഇടവേള ബാബു വ്യക്തമാക്കി. ‘ഇനി ചിലപ്പോള്‍ ഇത് ജോലിയായി കരുതേണ്ടിവരും. അതിനു മുന്‍പ് മാറുകയാണ്. മാത്രമല്ല പുതിയ ആളുകള്‍ വരേണ്ട സമയമായി. ഒരു ട്രാന്‍സ്‌പോര്‍ട്ട് വണ്ടി രാവിലെ ഗാരേജില്‍ നിന്നും എടുത്തുകൊണ്ട് പോകുന്ന പോലെയാണ് അവര്‍ വന്ന് സ്റ്റാര്‍ട്ട് ആക്കും, പോകും. പക്ഷേ അതില്‍ ഓയില്‍ ഒഴിക്കുകയോ കഴുകുകയോ ചെയ്യില്ല.

അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ് സംഘടനയും. അതിന് മാറ്റം വരണമെങ്കില്‍ ഞാന്‍ മാറുക തന്നെ വേണം അപ്പോഴേ പുതിയ ചിന്ത വരികയുള്ളൂവെന്ന് ഇടവേള ബാബു പറയുന്നു.

അമ്മയില്‍ ജനറല്‍ സെക്രട്ടറിയ്ക്കാണ് അധികാരം. ആ അധികാരം ദുരുപയോഗം ചെയ്യാത്ത ആളാകണം പുതിയ ജനറല്‍ സെക്രട്ടറി. ഞാന്‍ ഇല്ലെങ്കില്‍ ലാലേട്ടന്‍ പിന്മാറുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ അത് ഉണ്ടാകില്ല. അദ്ദേഹം പിന്മാറുന്നില്ല.

സംഘടനയ്ക്ക് കാലിടറിയതിനെ പറ്റിയും താരം സൂചിപ്പിച്ചിരിക്കുകയാണ്. അമ്മയിലെ ആളുകള്‍ക്ക് രാഷ്ട്രീയം ഉണ്ടായപ്പോഴാണ് സംഘടനയ്ക്ക് കാലിടറിയത്. മുന്‍പ് ആര്‍ക്കും രാഷ്ട്രീയമില്ലായിരുന്നു. ഇനിയുള്ളവരെ പറ്റി പൊതുജനങ്ങള്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരൊക്കെ ഏത് പാര്‍ട്ടിയില്‍ ആണെന്ന് ജനങ്ങള്‍ക്ക് പോലും അറിയാം. അവിടെന്നാണ് അമ്മയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടിയതും.

ഇന്‍ഷുറന്‍സും അംഗങ്ങള്‍ക്കുള്ള കൈനീട്ടവും അടക്കം പ്രതിവര്‍ഷം മൂന്ന് കോടി രൂപ അമ്മയുടെ നടത്തിപ്പിനായി വേണ്ടിടത്ത് കൂട്ടുത്തരവാദിത്വം ഉണ്ടായേ മതിയാകൂ. അല്ലാത്തപക്ഷം ഈ വണ്ടി എവിടെയെങ്കിലും നില്‍ക്കുമെന്നും’ ഇടവേള ബാബു പറഞ്ഞു.