Automobile

ലോകത്തെ ആദ്യ സി.എന്‍.ജി. ബൈക്കുമായി ബജാജ്; നിരത്തിലിറങ്ങുന്ന ദിവസം എന്നാണെന്ന് അറിയേണ്ടേ ?

പരീക്ഷണയോട്ടം നടത്തുന്നത് നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാഹനം പ്രേമികളുടെ ശ്രദ്ധ മൊത്തം ബജാജ് ലേക്കാണ്. കാരണം ബജാജിൽ നിന്ന് ലോകത്തെ ആദ്യത്തെ സിഎൻജി ബൈക്കാണ് പിറവിയെടുക്കാൻ പോകുന്നത്. ഈ ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ മാറ്റമുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ബജാജിന്റെ കന്നി സിഎൻജി ബൈക്കിന്റെ എൻട്രി അല്പം വൈകും. ബജാജ് സിഎന്‍ജി ബൈക്ക് ഈ മാസം 18-ന് വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ ലോഞ്ച് ഒരു മാസം വൈകുമെന്നാണ് ഏറ്റവും പുതിയ വിവരം.

ബജാജ് സിഎന്‍ജി ബൈക്കിന്റെ ലോഞ്ച് 2024 ജൂലൈ 17-ന് നടന്നേക്കും. ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ അടുത്തിടെ ഒരു മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോഞ്ച് വൈകിയതിന് പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും അവ്യക്തമാണ്.
ഗ്രാമപ്രദേശങ്ങളില്‍ സിഎന്‍ജി ഇന്ധന സ്റ്റേഷനുകള്‍ താരതമ്യേന കുറവായതിനാല്‍ അവിടങ്ങളിലെല്ലാം വലിയ ഉപകാരമായിരിക്കും ഇത്. മാത്രമല്ല സിഎന്‍ജി മോഡില്‍ പൊതുവേ പവര്‍ ഔട്ട്പുട്ട് കുറവായിരിക്കും. കൂടുതല്‍ പവറും ടോര്‍ക്കും ആവശ്യമുള്ള പരുക്കന്‍ പ്രദേശങ്ങളിലൂടെയുള്ള യാത്രകളിലും പെട്രോള്‍ ഓപ്ഷന്‍ ഉപയോഗപ്പെടുത്താം. ആദ്യ സിഎന്‍ജി ബൈക്കില്‍ 125 സിസി എഞ്ചിന്‍ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എഞ്ചിന്‍ സവിശേഷതകള്‍ ഇതുവരെ ബജാജ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

സിഎന്‍ജിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ടൂവീലറായി ഇത് വികസിപ്പിക്കാമായിരുന്നുവെങ്കിലും ബജാജ് ഇതില്‍ ബൈ-ഫ്യുവല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.കാറുകളില്‍ കാണുന്ന ബൈ-ഫ്യുവല്‍ പെട്രോള്‍ + സിഎന്‍ജി ഓപ്ഷനോട് ഇതിന് സാമ്യതകളുണ്ട്. സിഎന്‍ജി ടാങ്കിനൊപ്പം പെട്രോള്‍ ടാങ്കും ഘടിപ്പിച്ചതിനാല്‍ ഇന്ധനം തീര്‍ന്ന് നടുറോഡില്‍ കുടുങ്ങിപ്പോകുമെന്ന ആശങ്ക വേണ്ട. ലളിതമായ ഒരു വാല്‍വ് സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഒരു ഇന്ധനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തില്‍ മാറാന്‍ കഴിയും.

ബജാജിന്റെ കന്നി സിഎന്‍ജി ബൈക്ക് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. കമ്മ്യൂട്ടര്‍ ബൈക്ക് വിഭാഗത്തെയാണ് ഇത് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. മുകളില്‍ സൂചിപ്പിച്ച പോലെ പ്രവര്‍ത്തനച്ചെലവ് വളരെ കുറവാണെന്നതാണ് ഈ ബൈക്കിനെ വേറിട്ട് നിര്‍ത്തുന്ന ഘടകം. ചോര്‍ന്ന ഡിസൈന്‍ ബ്ലൂപ്രിന്റ് സിഎന്‍ജി സിലിണ്ടറിന്റെ മികച്ച പ്ലെയ്സ്മെന്റ് എടുത്തുകാണിക്കുന്നു.