നടൻ സുരേഷ് ഗോപിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ എവിടെയും നിറഞ്ഞു കൊണ്ടിരിക്കുന്നത് ഇത്തവണ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വമ്പൻ ഭൂരിപക്ഷത്തിൽ തൃശ്ശൂരിൽ നിന്നും മത്സരിച്ച ലോക്സഭ സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി അതിനു ശേഷം സോഷ്യൽ മീഡിയയിൽ മുഴുവൻ സുരേഷ് ഗോപിയുടെ എഫക്ട് ആണെന്ന് തന്നെ പറയാം ഇത്തവണ സുരേഷ് ഗോപി വിജയിക്കുമെന്ന് വലിയ പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു അദ്ദേഹം പലതവണ ആ പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് അതേസമയം അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ തന്നെ പലരും അദ്ദേഹത്തെ വിമർശിക്കുകയും മോശം വാക്കുകൾ ഉന്നയിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്
വിമർശിച്ചവർ തന്നെ ഇപ്പോൾ അദ്ദേഹത്തിന്റെ വിജയസമയത്ത് ഇതെല്ലാം മാറ്റിപ്പറയുന്ന ഒരു കാഴ്ചയും കണ്ടുവരുന്നുണ്ട് സഹപ്രവർത്തക തന്നെ പലരും സുരേഷ് ഗോപിയെ വിമർശിച്ച് കണ്ടിട്ടുണ്ട് ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വരികയാണ് നടൻ ബൈജു സന്തോഷ് സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ മോഹൻലാൽ മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങൾ അദ്ദേഹത്തിന് ആശംസകൾ അറിയിച്ച രംഗത്ത് വരികയും ചെയ്തിരുന്നു ഇപ്പോൾ അവർക്കൊപ്പം ബൈജുവിന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് സുരേഷ് ഗോപി വരുന്നതിനെ കുറിച്ചാണ് ബൈജു പറയുന്നത്
തനിക്ക് ഒരു ആഗ്രഹമുണ്ട് കൊടിവച്ച കാറിൽ കരിമ്പൂച്ചകളുടെ അകമ്പടിയോടെ അമ്മയുടെ ഓഫീസിലേക്ക് സുരേഷ് ഗോപി നടന്നു കയറുന്നത് തനിക്ക് കാണണം അപ്പോൾ അവിടെ ഉള്ളവന്മാരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളാണ് എനിക്ക് കാണേണ്ടത് കെട്ടകാലത്ത് കൈവിടാതെ ചേർത്ത് പിടിച്ചവരുടെ അഭിമാനവും കാണണം ഇങ്ങനെയായിരുന്നു ഈ വിഷയത്തെക്കുറിച്ച് ബൈജു സംസാരിച്ചത് എന്റെ ചെറിയ ആഗ്രഹമാണ് ആ കൊടിവച്ച കാറിൽ പ്രോട്ടോക്കോളും കരിമ്പൂച്ചകളും സഹിതം അമ്മയുടെ ഓഫീസിലേക്ക് അയാൾ നടന്നു കയറുന്ന നിമിഷം
അവിടെയുള്ളവന്മാരുടെ മുഖത്ത് വിരിയുന്ന ഭാവം ഒന്ന് കാണണം മൂന്നോ നാലോ ഉള്ളൂ എങ്കിലും കെട്ടകാലത്ത് കൈവിടാതെ ചേർത്തുപിടിച്ചവരുടെ അഭിമാനവും നേരിട്ടു കാണണം ജീവിതത്തിലും തിരശ്ശീലയിലും അഭിനയിക്കുന്നവന്മാരുടെ ഇടയിലൂടെ തിരശ്ശീലയിൽ മാത്രം അഭിനയിക്കാൻ അറിയുന്ന ഒരാളെ വിശ്വസിക്കുന്ന ദൈവങ്ങൾ കൈവിടാതെ കാത്തത് എങ്ങനെയാണെന്ന് അവരുടെ മുഖത്ത് നിന്നു തന്നെ എനിക്ക് വായിച്ചെടുക്കണം വർഷങ്ങളായി സിനിമയ്ക്കുള്ളിൽ ഉള്ളവർക്ക് പോലും വലിയ സഹായങ്ങൾ ചെയ്തുകൊണ്ട് ജീവിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി ആർക്കും യാതൊരു തരത്തിലുള്ള ദ്രോഹങ്ങളും ചെയ്യാതെ എല്ലാവർക്കും തന്നാൽ സാധിക്കുന്ന സഹായങ്ങൾ മാത്രം ചെയ്തുകൊണ്ട് ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സുരേഷ് ഗോപി വലിയ കൈയ്യടി അർഹിക്കുന്നുണ്ട് എന്നാൽ പലപ്പോഴും അദ്ദേഹത്തെ വിമർശിക്കുവാനും കുറ്റപ്പെടുത്തുവാനും ആയിരുന്നു സിനിമയ്ക്കുള്ളിൽ ഉള്ള ആളുകൾ പോലും ശ്രമിച്ചിരുന്നത് സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ മാത്രമാണ് പലരും ടാർജറ്റ് ചെയ്തിരുന്നത് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന് പലരും വലിയ പ്രാധാന്യം നൽകിയിരുന്നില്ല
വ്യക്തിജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ സുരേഷ് ഗോപി കടന്നുപോയപ്പോൾ സിനിമ മേഖലയിലുള്ള ആരും തന്നെ അദ്ദേഹത്തെ പിന്തുണച്ചില്ല എന്നത് ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ് മറ്റുള്ളവർക്ക് മുൻപിൽ അപഹാസിനായി നിൽക്കേണ്ട ഒരുപാട് സാഹചര്യങ്ങൾ അദ്ദേഹത്തിന് വന്നപ്പോഴും അദ്ദേഹത്തെ ആരും പിന്തുണച്ചില്ല എന്നത് ഏറെ വേദന നൽകുന്ന ഒരു കാര്യം തന്നെയാണ് അദ്ദേഹത്തെ കളിയാക്കിയവർക്കും വിമർശിച്ചവർക്ക് ഒക്കെയുള്ള ഒരു വലിയ മറുപടി തന്നെയാണ് ഈ വിജയം എന്ന് പറയേണ്ടിയിരിക്കുന്നു