UAE

ബക്രീദ് ആഘോഷം; യുഎഇയില്‍ ഓര്‍ഡര്‍ ചെയ്താല്‍ ആട് ഇറച്ചി വീട്ടിൽ എത്തും, രാജ്യത്ത് ആദ്യമായിട്ടാണ് ഈ സേവനം ലഭ്യമാക്കുന്നത്.

ബക്രീദ് ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്ന യുഎഇ മലയാളികള്‍ക്ക് ഇനി വീട്ടില്‍ ഇരുന്ന് ഓര്‍ഡര്‍ ചെയ്താല്‍ ആട് ഇറച്ചി നേരെ എത്തും. രാജ്യത്തെ ഗ്രോസറി ഡെലിവറി ആപ്പുകളിലാണ് മട്ടന്‍ തീം ഓപ്പ്ഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ബക്രീദ് ആഘോഷങ്ങള്‍ക്കായി, യുഎഇയിലെ താമസക്കാര്‍ക്ക് ഗ്രോസറി ആപ്പുകളായ കരീമിലുടെയും, ന്യുണ്‍ മിനിട്ടിലുടെയും അവര്‍ക്ക് ബലി കൊടുക്കാന്‍ താത്പര്യമുള്ള മൃഗങ്ങളെ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനും അതിന്റെ മാംസം അവരുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കാനും കഴിയും. ഇതാദ്യമായാണ് രാജ്യത്ത് ഗ്രോസറി ഡെലിവറി ആപ്പുകളില്‍ ഈ സേവനം ലഭ്യമാക്കുന്നത്.

400 ദിര്‍ഹം മുതല്‍ 2,150 ദിര്‍ഹം വരെ, കരീം, നൂണ്‍ മിനിറ്റുകളില്‍ എന്നിവ വ്യത്യസ്ത വലുപ്പത്തിലുള്ള ചെമ്മരിയാടുകളുടെയും ആടുകളുടെയും ഇറച്ചികള്‍ ലഭ്യമാണ്. ഇന്ത്യന്‍ രൂപ ഏകദേശം 9,000- 49,000 രൂപവരെ വരുമെന്ന് കണക്കാക്കുന്നു.

അല്ലാഹുവിന്റെ കല്‍പ്പന അനുസരിച്ച് തന്റെ മകനെ ബലിയര്‍പ്പിക്കാന്‍ പ്രവാചകന്‍ ഇബ്രാഹിം തയ്യാറായതിന്റെ സ്മരണയ്ക്കായി മുസ്ലീങ്ങള്‍ മൃഗത്തെ ബക്രിദ് ദിനത്തില്‍ ബലിയര്‍പ്പിക്കുന്നത് ഇത് ഉധിയ അല്ലെങ്കില്‍ കുര്‍ബാനി എന്നാണ് അറിയപ്പെടുന്നത്. ബലിയര്‍പ്പിക്കപ്പെട്ട മൃഗത്തില്‍ നിന്നുള്ള മാംസം സാധാരണയായി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആവശ്യമുള്ളവര്‍ക്കും വിതരണം ചെയ്യുന്നു. കേരളത്തില്‍ ബക്രീദെന്നും, ബലിപ്പെരുന്നാള്‍ എന്നും വിളിക്കാറുണ്ട്.

”പ്രതികരണം വളരെയധികം പോസിറ്റീവ് ആണ്, ഞങ്ങളുടെ ഓഫറിന് ഇത്രയും ശക്തമായ ഡിമാന്‍ഡ് കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,” നൂണ്‍ മിനിറ്റിലെ വാണിജ്യ ലീഡ് ഹുസൈന്‍ ഹെയ്ബ മാധ്യമങ്ങളോട് പറഞ്ഞു. ‘ഈദ് അല്‍ അദ്ഹയ്ക്ക് രണ്ട് ദിവസം മുമ്പ് വരെ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കാം.’

ഒരു പ്രധാന ഇസ്ലാമിക പാരമ്പര്യത്തെ കാര്യക്ഷമമാക്കുന്നതിനാണ് ഈ സേവനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കരീമിലെ വൈസ് പ്രസിഡന്റ് ചേസ് ലാരിയോ പറഞ്ഞു. ഒരു പ്രാദേശിക പങ്കാളിയുമായി സഹകരിച്ചാണ് പ്ലാറ്റ്ഫോം ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ‘ഞങ്ങള്‍ ദബായെ അല്‍ ഇമാറാത്തുമായി സഹകരിച്ചു,’ ലാരിയോ പറഞ്ഞു. ”ഈ പങ്കാളിത്തം ഉദിയയുടെ മികച്ച പാരമ്പര്യം നിരീക്ഷിക്കുന്നതോടൊപ്പം ആധികാരികമായി ഗുണ നിലവാരമുള്ള കന്നുകാലികളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഈ പ്രക്രിയ ലളിതമാക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രാദേശിക മുനിസിപ്പാലിറ്റിയിലെ അംഗീകൃത അറവുശാലകളുമായി നൂണ്‍ മിനിറ്റ് പങ്കാളിത്വ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ‘ഇത് എല്ലാ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്നും ശുചിത്വത്തിന്റെയും ഹലാല്‍ രീതികളുടെയും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുവെന്നും ഹെയ്ബ പറഞ്ഞു.

2024ലെ ഈദിന് മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം നേരത്തെ നല്‍കണമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദേശിച്ചു. ഈ വര്‍ഷം ഈദ് ഉല്‍ അദ്ഹയ്ക്ക് തൊട്ടുമുമ്പ് ജൂണ്‍ 13 ന് ശമ്പളം ക്രെഡിറ്റ് ചെയ്യുമെന്ന് ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) നിവാസികള്‍ക്കും ഈദ് അല്‍ അദ്ഹയ്ക്ക് അഞ്ച് ദിവസം വരെ അവധി ലഭിക്കും, ഇത് നക്ഷത്രം ദര്‍ശനത്തെ അടിസ്ഥാനമാക്കിയാണ്. സ്വകാര്യ മേഖലയിലെ ഈദ് അല്‍ അദ്ഹ അവധിയുടെ തീയതികള്‍ ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വാഴ്ച വരെ ആയിരിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. ഹിജ്റ കലണ്ടര്‍ പ്രകാരം ദുല്‍ ഹിജ്ജ 9 ന് ഇസ്ലാമിലെ ഏറ്റവും പുണ്യ ദിനമായ അറഫ ദിനം ആഘോഷിക്കുന്നതിനായി ഒരു ശമ്പളത്തോടുകൂടിയ അവധി നല്‍കുന്നു. ഇത് ഗ്രിഗോറിയന്‍ കലണ്ടറില്‍ ജൂണ്‍ 15 ശനിയാഴ്ചയാണ്. ദുല്‍ഹിജ്ജ 10 മുതല്‍ 12 വരെ അല്ലെങ്കില്‍ ഗ്രിഗോറിയന്‍ കലണ്ടറില്‍ ജൂണ്‍ 16 മുതല്‍ 18 വരെ ആചരിക്കുന്ന ബലി പെരുന്നാളായ ഈദ് അല്‍ അദ്ഹയ്ക്ക് മൂന്ന് ദിവസത്തെ അവധി അനുവദിച്ചിരിക്കുന്നു.