ഭുവനേശ്വർ: ഒഡിഷയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മോഹൻ ചരൺ മാജി. ജനതാ മൈതാനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും സന്നിഹിതരായിരുന്നു. 30000ത്തോളം ആളുകളാണ് ജനത മൈതാനില്‍ മോഹന്‍ മാജി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളായി എത്തിയത്.
മുതിർന്ന ബി.ജെ.പി നേതാവും പട്നഗർ എം.എൽ.എയുമായ കെവി സിങ് ദിയോ, നിമാപാറ നിയമസഭാ മണ്ഡലത്തിലെ അരങ്ങേറ്റക്കാരിയായ പ്രവതി പരിദ എന്നിവർ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. ജനതാ മൈതാനിയിൽ നടന്ന ചടങ്ങിൽ ഗവർണർ രബ്ഘുബർ ദാസ് ആണ് അവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
24 വർഷത്തെ ബി.ജെ.ഡി ഭരണത്തിൽ നിന്ന് മാറി ഒഡിഷയിൽ ആദ്യമായാണ് ബി.ജെ.പി സർക്കാർ അധികാരത്തിലെത്തുന്നത്. 147ൽ 78 സീറ്റ് നേടിയായിരുന്നു ഒഡിഷയിലെ ബി.ജെ.പിയുടെ വിജയം. 24 വർഷം സംസ്ഥാനം ഭരിച്ച നവീൻ പട്നായിക്കിന്റെ പിൻഗാമിയായാണ് മാജി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.
സര്‍പഞ്ചായി 1997 മുതല്‍ 2000വരെ പ്രവര്‍ത്തിച്ചു കൊണ്ടായിരുന്നു മോഹന്‍ മാജിയുടെ പൊതുപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. ബിജെപി-ബിഡിഎസ് സഖ്യത്തില്‍ മത്സരിച്ച 2000ലെ തിരഞ്ഞെടുപ്പില്‍ കിയോഞ്ജര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു മാജി ആദ്യമായി നിയമസഭയിലെത്തിയത്. 2005 മുതല്‍ 2009വരെ ബിജെപി-ബിഡിഎസ് സഖ്യസര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ ഡെപ്യൂട്ടി ചീഫ് വിപ്പായും സേവനം അനുഷ്ഠിച്ചു. കിയോൻജർ നിയമസഭാ മണ്ഡലത്തിൽനിന്ന് 11,577 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാജി വിജയിച്ചത്. 24 വർഷത്തെ നവീൻ പട്നായിക്കിന്റെ ഭരണം അവസാനിപ്പിച്ചാണ് ഒഡീഷയിൽ ബിജെപി ഭരണം പിടിച്ചെടുത്തത്.