നമ്മുടെ കാൽ നോക്കിയാൽ അറിയാം ഒരു മനുഷ്യൻ എത്ര വൃത്തിയുള്ളവൻ ആണെന്ന്. അത് പോലെ വസ്ത്രം, സംസാരം ഒക്കെ വ്യക്തിത്വം പറയാറുണ്ട്. അതിൽ ഒന്നാണ് കണ്ണും, പുരികവും.
ആത്മാവിന്റെ ജനാലയാണ് കണ്ണ്. നമ്മള്‍ കാണുന്ന ഓരോ കാഴ്ചകള്‍ക്കും ജീവന്‍ നല്‍കുന്നതാണ് കണ്ണ്. കണ്ണിനെ മനോഹരമാക്കുന്നത് അഴകൊത്ത വടിവൊത്ത പുരികമാണ്. പുരികത്തിന്റെ ആകൃതി നോക്കി നമുക്ക് ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് പറയാൻ പറ്റും.
നീളക്കൂടുതലുള്ള പുരികം
നീളക്കൂടുതലുള്ള പുരികമാണ് മറ്റൊന്ന്. മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല പുതിയ വസ്തുക്കളില്‍ ഭ്രമമേറുന്നവരുമായിരിക്കും ഇവര്‍. എല്ലാ പ്രശ്‌നങ്ങളേയും സ്വന്തമായി തന്നെ പരിഹരിയ്ക്കാന്‍ കഴിവുള്ളവരുമായിരിക്കും.
കട്ടി കൂടിയ പുരികം
കട്ടികൂടിയ പുരികങ്ങള്‍ ഉള്ളവര്‍ക്ക് ഏത് കാര്യത്തിലും പോസിറ്റീവ് ഫലമായിരിക്കും ലഭിയ്ക്കുക. ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമെങ്കിലും അതിനെയെല്ലാം തരണം ചെയ്ത മുന്നോട്ട് പോവാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. മറ്റുള്ളവര്‍ എന്ത് വിചാരിയ്ക്കുമെന്ന് ഇവര്‍ക്ക് ആലോചനയില്ല. അവനവന്റെ സ്വാതന്ത്ര്യം ആഘോഷിക്കുക എന്നതായിരിക്കും ഇവരുടെ പോളിസി.
സാധാരണ പുരികം എന്ന് പറഞ്ഞാല്‍ മീഡിയം കട്ടിയും നീളവും ഉള്ള പുരികമാണ്. ഇത്തരക്കാര്‍ സാധാരണയായി ആകാംഷ കൂടുതലുള്ളവര്‍ ആയിരിക്കും.
ഉയര്‍ന്ന ആര്‍ച്ച് പോലുള്ള പുരികമുള്ളവര്‍ സെലക്ടീവായിരിക്കും ഏത് കാര്യത്തിലും. അവനവനിലൊതുങ്ങി ജീവിയ്ക്കുന്നവരായിരിക്കും ഇത്തരക്കാര്‍.
നിറം കുറഞ്ഞ പുരികമാണ് നിങ്ങളുടേതെങ്കില്‍ പ്രത്യേകിച്ച് ആകൃതി ഇല്ലാത്ത പുരികം ഉള്ളവര്‍ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അവതരിപ്പിക്കാന്‍ കഴിവില്ലാത്തവരാണ് ഇത്തരക്കാര്‍.