കാലവസ്ഥ ഏത് തന്നെ ആണെങ്കിലും ആരോഗ്യവും ശരീരവും ഒരു പോലെ ശ്രദ്ധിച്ചേ പറ്റു. എന്നാൽ പലപ്പോഴും മഴക്കാലത്ത് ആണ് കുറച്ച് കൂടുതൽ ആരോഗ്യം ശ്രദ്ധിക്കേണ്ടി വരുന്നത്. കൂടെ ശരീരവും കുറച്ച് ശ്രദ്ധിക്കാം.
മഴക്കാലത്ത് മുഖക്കുരു, ചര്‍മത്തില്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നവരുമുണ്ട്. ചര്‍മത്തില്‍ ചൊറിച്ചിലും ബ്ലാക്, വൈറ്റ് ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നവരും ധാരാളമുണ്ട്. മഴക്കാലത്തുണ്ടാകുന്ന ചര്‍മ പ്രശ്നങ്ങള്‍ അകറ്റാന്‍ സ്വീകരിയ്ക്കേണ്ട പൊതുവായ ചില കാര്യങ്ങളെക്കുറിച്ചറിയാം. മഴക്കാലത്ത് ചര്‍മസുഷിരങ്ങള്‍ അടയുന്നത് സാധാരണയാണ്. ഇത് മുഖക്കുരുവിനും ബ്ലാക്, വൈറ്റ് ഹെഡ്സിനുമെല്ലാം ഇടയാക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി ചെയ്യാവുന്ന ഏറ്റവും സിംപിള്‍ വഴിയാണ് ആവി പിടിയ്ക്കുകയെന്നത്.