ഇനി ഒരുപാട് പണം മുടക്കി പണി വാങ്ങി കൂട്ടിയുള്ള സൗന്ദര്യം കൂട്ടൽ വേണ്ട..കണ്ണിൽ കണ്ടതൊക്കെ വാരി തേച്ചാൽ കിഡ്‌നി വരെ അടിച്ചു പോകും.തികച്ചും പ്രകൃതിദത്ത രീതിയില്‍ ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇത്തരത്തില്‍ ഒരു ഓയില്‍ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്നതേയുള്ളൂ. ഇതെങ്ങനെ തയ്യാറാക്കാം എന്നറിയാം. ആദ്യം ഇതിന് വേണ്ടത് വെളിച്ചെണ്ണ, ഓറഞ്ച്, കാരറ്റ്,
വെളിച്ചെണ്ണ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ്. ഇത് മുടി, സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്. ചര്‍മത്തിന് തിളക്കം നല്‍കാനും മിനുസം നല്‍കാനും ചുളിവുകള്‍ വീഴാതെ തടയാനുമെല്ലാം ഇതേറെ നല്ലതാണ്. വെളിച്ചെണ്ണ നല്ലൊരു പ്രകൃതിദത്ത മോയിസ്ചറൈസറാണ്. ഇത് വെയില്‍ കൊണ്ടുണ്ടാകുന്ന സണ്‍ബേണ്‍, കരുവാളിപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും അലര്‍ജി പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഏറെ നല്ലതാണ്.
അടുത്തത് ഓറഞ്ച് പീല്‍ ആണ്. ഓറഞ്ച് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ്. ഇത് വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കുന്ന ഒന്നാണിത്.ഓറഞ്ചിന്റെ തൊലി ഓറഞ്ച് ലഭിയ്ക്കുന്ന സമയത്ത് ഉണക്കി സൂക്ഷിച്ചു വയ്ക്കാം. ഇടയ്ക്കിടെ ഇത് പൂപ്പല്‍ പിടിയ്ക്കാതിരിയ്ക്കാന്‍ വെയില്‍ കൊള്ളിയ്ക്കണം എന്നു മാത്രമേ ഉള്ളൂ.
ഓറഞ്ച് പീല്‍ തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തിടുക. പീല്‍ വെള്ളം വലിച്ചെടുക്കാനുള്ളത്ര വെള്ളം മാത്രം ഒഴിച്ചാല്‍ മതിയാകും. ഇതുപോലെ ക്യാരറ്റും ബീറ്റ്‌റൂട്ടും ഗ്രേറ്റ് ചെയ്ത് അരച്ചെടുത്ത് ഇത് വേറെയൊരു പാത്രത്തില്‍ വെളിച്ചെണ്ണയില്‍ ഇട്ടു വയ്ക്കുക. പിറ്റേന്ന് ഓറഞ്ച് പീല്‍ അരച്ചെടുക്കുക. ബീറ്റ്‌റൂട്ടും ക്യാരറ്റും ഇട്ടുവച്ച വെളിച്ചെണ്ണയില്‍ ഓറഞ്ച് പീല്‍ അരച്ചത് കൂടി ചേര്‍ത്തിളക്കി അടുപ്പില്‍ വച്ച് കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കാം. വെളിച്ചെണ്ണയില്‍ ചേരുവകളുടെ ഗുണങ്ങള്‍ ഇറങ്ങുന്നത് വരെ തിളപ്പിയ്ക്കാം. ഇത് വാങ്ങിവച്ച് അല്‍പനേരം കഴിയുമ്പോള്‍ ഈ ഊറ്റിയെടുക്കാം. തുണിയില്‍ ഇതിട്ട് പിഴിഞ്ഞെടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഈ ഓയില്‍ പുരട്ടി മസാജ് ചെയ്യാം. മുഖത്തും ദേഹത്തുമെല്ലാം ഇത് ഉപയോഗിയ്ക്കാം. ഇത് പുരട്ടി അര മണിക്കൂര്‍ ശേഷം മാത്രം കഴുകുക.