തൃശ്ശൂർ: മദ്യപിച്ചെത്തി ഓഫീസിൽ അശ്ലീലം പറഞ്ഞ വനംവകുപ്പ് ജീവനക്കാരനെതിരെ നടപടി. വാഴച്ചാൽ ഡിവിഷനിലുളള ഷോളയാർ റേഞ്ചിലെ മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. വിജയകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വനിതാ ജീവനക്കാർ ഉൾപ്പെടെ ഓഫീസിലുളള സമയത്താണ് ഇയാൾ മോശമായി പെരുമാറിയത്. ഇത്തരത്തിൽ പെരുമാറുന്ന ആളുകളോടൊപ്പം ജോലിചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് മറ്റു ജീവനക്കാർ പരാതിപ്പെട്ടു.
രണ്ടാമത്തെ പ്രാവശ്യമാണ് വിജയകുമാർ സസ്പെൻഷനിലാകുന്നത്. കൃത്യവിലോപത്തിനും അച്ചടക്കലംഘനത്തിനും എതിരെ ഇതിന് മുന്നേയും ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നേടിയ ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് ആർ. വിജയകുമാർ. ജോലിയിൽ തുടരുന്നതിനാൽ അത് അന്വേഷണത്തെ ബാധിക്കുന്നത് കൊണ്ടാണ് വിജയകുമാറിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.