നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ നമ്മൾ സംരക്ഷിക്കേണ്ട ഒന്ന് കരളാണ് എപ്പോഴും വളരാൻ സാധ്യതയുള്ള ഒരു അവയവം തന്നെയാണ് കരള എങ്കിലും കരളിന്റെ ആരോഗ്യം നമ്മൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് ഫാറ്റിലിവർ പോലെയുള്ള നിരവധി പ്രശ്നങ്ങൾ കാരണം പലരും ഇന്ന് കരൾ വേണ്ട വിധത്തിൽ സംരക്ഷിക്കുന്നില്ല എന്നതാണ് സത്യം എന്നാൽ കരളിന്റെ സംരക്ഷണം നമ്മുടെ ശരീരത്തിന് നമ്മൾ നൽകുന്ന ഏറ്റവും മികച്ച സമ്മാനമാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു
ചിലർക്ക് പലപ്പോഴും മദ്യപിക്കാതെ തന്നെ ലിവർ സിറോസിസ് പോലെയുള്ള രോഗങ്ങൾ വരുന്നത് കാണാറുണ്ട് അതിന് കാരണം നമ്മൾ കരളിന് നൽകുന്ന സംരക്ഷണം കുറഞ്ഞുപോകുന്നു എന്നത് തന്നെയാണ് എന്തുകൊണ്ടാണ് ലിവർ സിറോസിസ് മദ്യപിക്കാത്ത ഒരു വ്യക്തിക്ക് വരുന്നത് അതിനുള്ള പ്രധാന കാരണം ഭക്ഷണ രീതി തന്നെയാണ് കരളിനെ അപകടമാക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട് പ്രത്യേകിച്ച് ഫാറ്റി ലിവർ പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉള്ള ആളുകൾക്ക് അങ്ങനെയുള്ള ആളുകൾക്ക് ഒരു പഴം കഴിച്ചാൽ പോലും അത് പ്രശ്നമായി മാറാനുള്ള സാധ്യതയുണ്ട്
പ്രമേഹമുള്ള ഒരു വ്യക്തിയാണെങ്കിൽ അയാൾക്ക് 100 ഗ്രാം മാത്രമാണ് പഴം കഴിക്കാൻ സാധിക്കുന്നത് അതിൽ കൂടുതൽ കഴിച്ചാൽ അത് കരളിനെ മോശമായ രീതിയിൽ ബാധിക്കും. അതേപോലെ ഒരുപാട് ഏത്തക്ക മാമ്പഴം തുടങ്ങിയവയൊന്നും കരൾ രോഗമുള്ളവർക്ക് കഴിക്കാൻ പറ്റാത്ത ആഹാരങ്ങളാണ്. കാരണം ഈ പഴങ്ങളൊക്കെ കഴിക്കുകയാണെങ്കിൽ കൊഴുപ്പ് കൂടുവാനും അതുവഴി കരളിന്റെ ആരോഗ്യ മോശം ആകുവാനും സാധ്യതയുണ്ട് എന്നാൽ കരളിനെ സംരക്ഷിക്കുവാൻ വേണ്ടി നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ചില പഴങ്ങളും ഉണ്ട് എന്തൊക്കെയാണെന്ന് നോക്കാം
അധികക്കൊഴുപ്പ് അടിഞ്ഞു കൂടുമ്പോഴാണ് ആരോഗ്യകരമായ കരളിന്റെ പ്രവർത്തനം തടസ്സപ്പെടുന്നത്. ടിന്നിലടച്ച് ഭക്ഷണം എണ്ണമയമുള്ള ജെം ഫുഡുകൾ തുടങ്ങിയവ ഒഴിവാക്കണം പ്രശ്നങ്ങൾ ഉള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന പഴങ്ങൾ എന്നതിൽ ഒന്ന് മുന്തിരിയാണ് മുന്തിരിയിലുള്ള വിറ്റാമിൻ സി അടക്കമുള്ളവ കരളിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ് ശരീരത്തിൽ നിന്നും വിഷാംശങ്ങളെ പുറത്താക്കുവാനും വിഷ വസ്തുക്കളെ ഇല്ലാതാക്കുവാനും ഒക്കെ ഇവയ്ക്ക് സാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ പാർട്ടി ലിവർ അകറ്റാൻ മുന്തിരി ഒരു പരിധി വരെ സഹായിക്കുന്നുണ്ട്
മറ്റൊന്ന് അവക്കാഡോയാണ് എച്ച്ഡിഎൽ നല്ല കൊളസ്ട്രോളാൽ സമ്പന്നമായ ഒന്നാണ് അവക്കാഡോ എന്നത് അതുകൊണ്ടുതന്നെ നോൺ ആൽക്കഹോളിക് പാർട്ടി ലിവർ ഡിസീസസ് ഉള്ളവർക്ക് വേണ്ടിയാണ് ഈ ഒരു പഴം കൂടുതലായി നിർദ്ദേശിക്കുന്നത് അതുപോലെതന്നെ ബ്ലൂബെറിയും ഫാറ്റി ലിവർ കുറയ്ക്കാൻ സാധിക്കുന്ന ഒന്നാണ് ദൈനദിന ഭക്ഷണത്തിൽ ബ്ലൂബെറി നിർബന്ധമായും ചേർക്കേണ്ട ഒന്നാണ് കരൾ പ്രശ്നങ്ങൾക്ക് വലിയൊരു ശമനം നൽകാൻ ബ്ലൂബറിക്ക് സാധിക്കും മറ്റൊന്ന് ക്രാബറിയാണ് ബ്ലൂബെറി പോലെ തന്നെ ഭക്ഷണത്തിൽ ചേർക്കേണ്ട മറ്റൊന്നാണ് ക്രാൻ ബെറി ഇവയും ഫാറ്റി ആസിഡ് നിന്നുമൊക്കെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്ന് തന്നെയാണ്
ഏതു പഴങ്ങൾ കഴിക്കുകയാണെങ്കിലും അതിനൊരു പരിധി നിശ്ചയിക്കുക എന്നത് രോഗി സ്വന്തമായി ചെയ്യേണ്ട കാര്യമാണ് കാരണം ഈ പഴങ്ങളൊക്കെ കഴിക്കുമ്പോൾ അത് ഒരു പരിധിയിൽ കൂടുകയാണെങ്കിൽ അത് പലപ്പോഴും മോശമായി തന്നെയാണ് കരളിനെ അടക്കം ബാധിക്കുന്നത് മാത്രമല്ല പ്രമേഹമുള്ളവർ ഇക്കാര്യത്തെ കൂടുതൽ ഗൗരവമായി കാണുകയും ശ്രദ്ധിക്കുകയും വേണ്ടത് അത്യാവശ്യമായ കാര്യം കൂടിയാണ്