കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടുന്ന ഒരു ചിത്രം എന്നത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം എന്ന ചിത്രമാണ് ഈ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ സ്വീകാര്യത ലഭിച്ചു എങ്കിലും അത്രത്തോളം സ്വീകാര്യത ഒന്നും തന്നെ ഓ ടി ടി യിൽ വന്നപ്പോൾ ലഭിച്ചില്ല എന്നതാണ് സത്യം ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം എന്ന ചിത്രത്തിനൊപ്പം ആണ് ഈ ചിത്രം ഇറങ്ങിയത് എങ്കിലും ഈ ചിത്രം വലിയ വിജയം തന്നെ കൈവരിക്കുകയും ചെയ്തു
എന്നാൽ ചിത്രം തിയേറ്ററിൽ വലിയ വിജയം നേടിയെങ്കിലും ഓ ടി ടി യിലേക്ക് എത്തിയപ്പോൾ പ്രേക്ഷകർ വലിയ രീതിയിൽ സ്വീകരിച്ചിരുന്നില്ല എന്നതാണ് സത്യം അതിമനോഹരമായ നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചിട്ടുള്ള സംവിധായകരെ വച്ചുകൊണ്ടാണ് ഇപ്പോൾ പലരും വിനീതിനെ ഉപമിക്കുന്നത് വിനീതിന്റെ രീതികൾ ഒട്ടും തന്നെ അംഗീകരിക്കാൻ പറ്റുന്നില്ല എന്നും പടം ഒരുവിധത്തിലും അംഗീകരിക്കാൻ സാധിക്കുന്നതല്ല എന്ന് ആളുകൾ പറയുന്നത് വ്യക്തമായ ഒരു ഉള്ളടക്കം പോലും സിനിമയ്ക്ക് ഉള്ളതായി തോന്നുന്നില്ല
ഓവർ ഹൈപ്പ് കൊണ്ടാണ് ഈ ചിത്രം ഇത്രത്തോളം വിജയം നേടിയത് എന്നും പലരും പറയുന്നുണ്ട് അല്ലാതെ ഈ ചിത്രം 80 കോടി രൂപ നേടാനും മാത്രം എന്താണ് സിനിമയിലുള്ളത് എന്നാണ് ചിലർ ചോദിച്ചു കൊണ്ടിരിക്കുന്നത് ഓൺലൈൻ പ്രമോഷൻ കൊണ്ട് മാത്രമാണ് ചിത്രം വിജയം നേടിയത് എന്നും അല്ലായിരുന്നുവെങ്കിൽ ചിത്രത്തിന് ഇത്രയും സ്വീകാര്യത ഒന്നും പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുമായിരുന്നില്ല എന്നുമാണ് പലരും പറയുന്നത്
അതേസമയം സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ വിനീതിനെ വിമർശിക്കുകയാണ് ചെയ്യുന്നത് ഒരു കഥയുമില്ലാതെ ഒരേ രീതിയിലുള്ള സിനിമകൾ വിനീത് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് പലരും വിമർശിക്കുന്നത്. എന്നാൽ വിനീത് സിനിമകൾ വിജയിപ്പിക്കുന്ന ഒരുപറ്റം ആളുകൾ ഉണ്ട് എന്നും അത് തന്നെയാണ് വിനീതിന്റെ വിജയം എന്നും ചിലർ പറയുന്നുണ്ട് വർഷങ്ങൾക്കുശേഷം എന്ന സിനിമയെ കുറിച്ച് പലരും പലതരത്തിലുള്ള കമന്റുകളാണ് പറയുന്നത് വിനീതിന്റെ ഒരു വീഡിയോയ്ക്ക് താഴെ ഒരു ആരാധകൻ നൽകിയ കമന്റ് ഇങ്ങനെയായിരുന്നു
ഒരു കാലത്ത് MT യെയും OV വിജയനെയും.. ബഷീർ നേയും മറ്റും വായിച്ചിരുന്നതിനേക്കാൾ എത്രയോ കൂടുതൽ പേർ.. മനോരമ, മംഗളം.. വഴി മാത്യു മറ്റത്തെയും.. കാനം ത്തെയും.. ജോയ്‌സി യേയും മറ്റും വായിച്ചിരുന്നു… പുതിയ കാലത്തെ സിനിമയിലെ മാത്യു മറ്റം ആണ് വിനീത് ശ്രീനിവാസൻ…. പ്രതിഭയൊന്നും ഇല്ലെങ്കിലും.. ‘ക്രിഞ്ചും’, ‘ക്‌ളീഷേ ‘യും ഒക്കെ ചേരും പടി ചേർത്ത് സിനിമ കൊമെർഷ്യൽ ഹിറ്റക്കാനറിയുന്ന പക്കാ ബിസിനസ് മാൻ . പിന്നെ കോക്കും, ഉണ്ണി വ്ലോഗ്സ് ഉം ഒക്കെ ഇത്തരം സിനിമാസ്വാദകരുടെ അപ്പോസ്തലൻമാർ.ആണ് അവരുടെ നിലവാരം വെച്ചല്ലേ അവർക്ക് സിനിമ വിലയിരുത്താനാകൂ.. ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട് താൻ എഴുതാതെ വിട്ട അനേകം തല്ലിപ്പൊളി തിരക്കഥകളാണ് മലയാള സിനിമക്കുള്ള തന്റെ സംഭാവന എന്ന്… ആ കുറവ് ഇപ്പോൾ മകൻ നികത്തുന്നു…എന്ന് കരുതാം.. വിനീത് ശ്രീനിവാസൻ ചിത്രങ്ങളോട് ആളുകൾക്ക് ഒരു മടുപ്പ് തോന്നി തുടങ്ങി എന്നാണ് ഇപ്പോൾ ഈ കമന്റുകളിൽ നിന്നൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നത്