കാരറ്റ് ബോൾ
കാരറ്റ് കൊണ്ട് കറി മാത്രമല്ല ഇനി പലഹാരവും തയ്യാറാക്കാം. വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന സ്നാക്കാണ് അന്വേഷിക്കുന്നതെങ്കിൽ കാരറ്റ് ബോൾ ട്രൈ ചെയ്തു നോക്കൂ. കാരറ്റും മൈദയും ഉണ്ടെങ്കിൽ രുചികരമായ പലഹാരം അഞ്ചു മിനിറ്റിൽ റെഡി. നുസീറയാണ് തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ കാരറ്റ് ബോൾ റെസിപ്പി പങ്കുവെയ്ക്കുന്നത്.
ചേരുവകൾ
കാരറ്റ്
മുട്ട
പഞ്ചസാര
മൈദ
ബേക്കിങ്ങ് പൗഡർ
ഏലയ്ക്കാപ്പൊടി
പാൽ
എണ്ണ
തയ്യാറാക്കുന്ന വിധം
മീഡിയം വലിപ്പത്തിലുള്ള ഒരു കാരറ്റ് അരിഞ്ഞതിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചതും അര കപ്പ് പഞ്ചസാരയും ചേർത്ത് അരച്ചെടുക്കുക.
ബൗളിലേയ്ക്ക് ഒരു കപ്പ് മൈദയെടുത്ത് അതിലേയ്ക്ക് ഒരു ടീസ്പൂൺ ബേക്കിങ്ങ് പൗഡർ, ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കുക.
അരച്ചു വെച്ചിരിക്കുന്ന കാരറ്റ് അതിലേയ്ക്കു ചേർത്തിളക്കുക. കാൽ കപ്പ് പാൽ കൂടിചേർക്കുക. അടുപ്പിൽ ചീനച്ചട്ടി വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി ആവശ്യാനുസരണം മാവ് ഇട്ടു കൊടുക്കുക. വറുത്തെടുത്താൽ ചൂടോടെ കഴിക്കാം നല്ല സോഫ്റ്റ് സ്നാക്ക്.