India

ബെല്‍റ്റും വടിയും ഉപയോഗിച്ച് മര്‍ദിച്ചു; ശേഷം ചുമരില്‍ എറിഞ്ഞ് കൊലപ്പെടുത്തി, കന്നട സിനിമാ ലോകത്തെ ഞെട്ടിച്ച കൊലപാതകം

സാന്‍ഡല്‍വുഡ് എന്നറിയപ്പെടുന്ന കന്നട സനിമയിലെ ചലഞ്ചിംഗ് സ്റ്റാര്‍ ദര്‍ശന്‍ തുഗുദ്ദീപയും കാമുകി പവിത്ര ഗൗഡയും നടത്തിയ അരും കൊലയുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊല്ലപ്പെട്ട രേണുക സ്വാമിയെ മൃഗീയമായാണ് ദര്‍ശനും പവിത്രയും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബെല്‍റ്റും വടിയും ഉപയോഗിച്ച് രേണുക സ്വാമിയെ മര്‍ദിച്ച ശേഷം ചുമരില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചാണ് ന്നഡ നടന്‍ ദര്‍ശന്‍ തോഗുദീപ, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവരെ കൂടാതെ 11 കൂട്ടാളികളും അറസ്റ്റിലായത്. കന്നട സിനിമാ ലോകത്തിനു പുറമെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ കൊടും കൊലപാതം സാമൂഹിക മാധ്യമത്തില്‍ പവിത്രയെ നിരന്തരം ആക്ഷേപിച്ചതിനുള്ള മറുപടിയായെന്ന് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. താന്‍ ഇന്‍സ്റ്റാഗ്രം ഫെയ്‌സ്ബുക്ക് എന്നീ സോഷ്യല്‍ മീഡിയയില്‍ ഏതു പോസ്റ്റിട്ടാലും രേണുക സ്വാമി വൃത്തികെട്ട കമന്റിട്ട് ശല്യപ്പെടുത്താരുണ്ട്. ഇതു കൂടി വന്നതോടെ ഇയ്യാളെ കെകാര്യം ചെയ്യുന്ന വിഷയം ദര്‍ശനുമായി സംസാരിച്ചു. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട ആസുത്രണത്തിന് ശേഷമാണ് കൊലപാതകമെന്ന് പവിത്ര പറഞ്ഞു. ഈ കേസില്‍ പവിത്ര ഗൗഡാണ് ഒന്നാം പ്രതി, ദര്‍ശന്‍ രണ്ടാം പ്രതിയുമാണ്. ദര്‍ശനും പവിത്രയും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് രേണുക സ്വാമിയ്ക്ക് ഇഷ്ടമല്ലായിരുന്നതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

വര്‍ഷങ്ങളായി ദര്‍ശന്റെ കടുത്ത ആരാധകനായിരുന്നു രേണുക സ്വാമി. ദര്‍ശനും ഭാര്യ വിജയലക്ഷമിയും ഒരുമിച്ച് താമസിക്കുന്നത് കാണാനാണ് ഇഷ്ടമെന്ന രേണുക സ്വമി കൂട്ടാകാരോടും ഭാര്യയോടും പറഞ്ഞിരുന്നതായി അന്വേഷണ സംഘം അറിയിച്ചു. ഇതാണ് പവിത്ര ഗൗഡയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അഭിപ്രായമിടുകയും, അസഭ്യമായ ഭാഷ ഉപയോഗിക്കുകയും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദര്‍ശനും പവിത്രയ്ക്കും കേസില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.

രേണുക സ്വാമിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ച ദര്‍ശന്‍ അയാളുടെ ഫാന്‍സ് ക്ലബ്ബിന്റെ ചിത്രദുര്‍ഗ യൂണിറ്റ് കണ്‍വീനറായ രാഘവേന്ദ്ര എന്ന രാഘവുമായി ദര്‍ശന്‍ വിഷയത്തില്‍ ചര്‍ച്ച നടിയതായും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. രേണുകയെക്കുറിച്ച് എല്ലാം വിവരങ്ങളും ശേഖരിച്ച് ദര്‍ശന് നല്‍കിയതും രാഘവായിരുന്നു. വെള്ളിയാഴ്ച രാത്രി രാഘവേന്ദ്ര തന്റെ വീടിന് സമീപത്ത് നിന്ന് ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുപോയെന്ന് രേണുക സ്വാമിയുടെ ഭാര്യ സഹന പറഞ്ഞു. ഒരു കാറില്‍ എത്തിയ രാഘവ രാത്രിയോടെ വീട്ടില്‍ എത്തി അദ്ദേഹത്തെ വിളിച്ചു. കുറെ നേരം പുറത്തു മാറി നിന്നു അവര്‍ സംസാരിച്ചിരുന്നു, തുടര്‍ന്ന് കാറില്‍ കയറി പോകുകയായിരുന്നുവെന്ന് സഹന പറഞ്ഞു. കാറില്‍ രണ്ടു മൂന്ന് പേര്‍ ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു.

ഇതേതുടര്‍ന്ന് രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി ബംഗളൂരുവിലെ കാമാക്ഷിപാല്യ പ്രദേശത്തെ ഒരു ഷെഡിലേക്ക് കൊണ്ടുപോയതായി കര്‍ണാടക പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. രേണുകയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ മഴവെള്ള ചാലില്‍ തള്ളുകയായിരുന്നു. തെരുവ് നായ്ക്കള്‍ മനുഷ്യശരീരം തിന്നുന്നത് ശ്രദ്ധയില്‍പ്പെട്ട ഭക്ഷണ വിതരണക്കാരനാണ് മൃതദേഹം ചാലില്‍ കിടക്കുന്ന കാര്യം ആദ്യം പൊലീസിനെ അറിയിച്ചത്. അന്വേഷണത്തിനിടെ രണ്ട് പ്രതികള്‍ പോലീസിനെ സമീപിക്കുകയും സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് രേണുക സ്വാമിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. ഇവര്‍ ആ പ്രദേശത്തെ ഗുണ്ടാസംഘങ്ങളാണ്, കൊട്ടേഷന്‍ പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നതെന്നും പൊലീസ് അറിയിച്ചു.

പോലീസിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും ദര്‍ശനും കൂട്ടാളികള്‍ക്കും എതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. ദര്‍ശന്‍ സ്ഥിരം കുറ്റവാളിയാണോ അല്ലയോ എന്ന് പോലീസ് അന്വേഷിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2002-ല്‍ പുറത്തിറങ്ങിയ മജസ്റ്റിക് എന്ന ചിത്രത്തിലൂടെയാണ് ദര്‍ശന്‍ അഭിനയരംഗത്തേക്ക് എത്തുന്നത് . അതിനുശേഷം, റോബര്‍ട്ട്, കാറ്റേര, ക്രാന്തിവീര സങ്കൊല്ലി രായണ്ണ, ഗജ എന്നിവയുള്‍പ്പെടെ വാണിജ്യപരമായി വിജയിച്ച നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.