ഇത്തവണ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു മത്സരാർത്ഥി ആയിരുന്നു നോറ ബിഗ് ബോസിന്റെ ഫൈനൽ ഫൈവിൽ എത്താൻ സാധ്യതയുള്ള ഒരു മത്സരാർത്ഥി എന്ന് തന്നെയായിരുന്നു താരത്തെ എല്ലാവരും വിശേഷിപ്പിച്ചത് എന്നാൽ പല പ്രശ്നങ്ങൾ കൊണ്ടും താരത്തിന് ബിഗ്ബോസിൽ നിന്നും പുറത്തേക്ക് വരേണ്ട സാഹചര്യമുണ്ടായി പ്രേക്ഷകർ എന്തുകൊണ്ടാണ് താരത്തെ പുറത്തേക്ക് പറഞ്ഞയച്ചത് എന്നത് ഇപ്പോഴും വ്യക്തതയില്ലാത്ത കാര്യമാണ് കാരണം താരത്തെക്കാൾ അർഹതയില്ലാത്ത പലരും ബിഗ് ബോസ് വീടിനുള്ളിൽ നിൽക്കുമ്പോഴാണ് താരം എവിക്ട് ആകുന്നത്
ഇപ്പോൾ ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനുശേഷം താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ആദ്യ ആഴ്ചയിൽ മുതൽ തന്നെ എലിമിനേഷനിൽ വരുന്ന ഒരു വ്യക്തിയാണെന്നാണ് പറയുന്നത് അതുകൊണ്ടുതന്നെ താൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ വീടിനുള്ളിൽ ഉള്ളവർക്ക് അത് സന്തോഷമായിരിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നു താൻ എവിക്ടായി എന്ന് പറഞ്ഞപ്പോൾ എല്ലാവരും ഓടി ചെന്നത് സേഫ് ആയ മത്സരാർത്ഥിയുടെ അരികിലേക്കാണ് അവിടെ നിന്നു തന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നു താൻ പോകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്ന് അപ്പോൾ തന്നെ മനസ്സിലായിരുന്നു എന്നാണ് പറയുന്നത്
ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയിട്ടുള്ളത് ജാസ്മിനോടാണ് എന്നും താരം പറയുന്നുണ്ട് എന്തുകൊണ്ടാണ് ജാസ്മിനോട് വഴക്കുണ്ടാക്കിയത് എന്ന് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു ആദ്യസമയങ്ങളിൽ ഒക്കെ ജാസ്മിൻ പറഞ്ഞത് താൻ അവളുടെ ഫ്രണ്ട് ആണ് എന്നായിരുന്നു എന്നാൽ തമ്മിൽ പരിചയമുണ്ട് എന്നതല്ലാതെ ഞങ്ങൾ തമ്മിൽ സുഹൃത്തുക്കൾ ഒന്നുമല്ല അപ്പോൾ ആളുകൾ വിചാരിക്കും ഞാൻ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് ഇത്തരത്തിലാണ് എന്ന്
കാരണം ജാസ്മിൻ ചെയ്യുന്നതുപോലെ ഒന്നും ചെയ്യുന്ന ഒരു ഫ്രണ്ടും എനിക്കില്ല അതുകൊണ്ടുതന്നെ എന്റെ സുഹൃത്തുക്കളെ പോലും മറ്റുള്ളവർ മോശം കണ്ണനോട് കാണും എന്ന് കരുതിയാണ് ഞാൻ അങ്ങനെ പറഞ്ഞത് എന്നും പറയുന്നുണ്ട്. അതോടൊപ്പം തന്നെ ജാസ്മിന്റെ മറ്റൊരു കാര്യത്തെക്കുറിച്ചും താരം വ്യക്തമായി പറയുന്നു ജാസ്മിനും ഗബ്രിയും ഒരുമിച്ചുണ്ടായിരുന്ന ഒരു സമയത്ത് താൻ കൂടെ ഇരുന്നിരുന്നു ആദ്യ ആഴ്ചകളിൽ ജാസ്മിൻ പറഞ്ഞത് ബ്രദർ ആണ് ഗബ്രി എന്നാണ്
പിന്നീട് പറഞ്ഞത് സുഹൃത്താണ് എന്ന് അത് കഴിഞ്ഞുള്ള ആഴ്ചയിൽ പറഞ്ഞത് സോൾമേറ്റ് ആണ് എന്ന് പിന്നീട് പറഞ്ഞിരുന്നു നീ കാരണമാണ് ഇവിടെ നിന്നും പോയത് എന്ന് അപ്പോൾ അതിന്റെ മിടുക്കാണ് എന്നായിരുന്നു ജാസ്മിൻ പറഞ്ഞിരുന്നത് ആ വ്യക്തി പോയതിൽ വിഷമം തോന്നിയിട്ടുണ്ടെങ്കിൽ ഒരിക്കലും അങ്ങനെ സംസാരിക്കാൻ ജാസ്മിന് സാധിക്കില്ല എന്നും നോറ വ്യക്തമാക്കുന്നു അതോടൊപ്പം തന്നെ താൻ ടാങ്കോ ആപ്പിൽ നിന്നും പണം നേടിയിട്ടുണ്ട് എന്ന് താരം സമ്മതിക്കുന്നുണ്ട
ഒരുപാട് പണം താൻ ടാങ്കോ ആപ്പിൽ നിന്നും നേടിയിട്ടുണ്ട് പക്ഷേ അത് മുഴുവൻ തന്റെ ഒരു സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ആയിരുന്നു ട്രാൻസ്ഫർ ചെയ്തിരുന്നത് അവൾ ആ പണവുമായി പോവുകയാണ് ചെയ്തത് ഭർത്താവ് പറഞ്ഞ കാരണം കൊണ്ടല്ല തങ്ങൾ തമ്മിൽ വേർപിരിഞ്ഞത് എന്നും അത് വ്യക്തിപരമായ കാരണമാണ് അതിന്റെ പേരിലാണ് ഡിവോഴ്സ് വാങ്ങിയത് എന്നും ഒക്കെ താരം പറയുകയും ചെയ്യുന്നുണ്ട് ചിലപ്പോൾ പോപ്പുലർ ആകാൻ വേണ്ടിയായിരിക്കും ഭർത്താവ് അങ്ങനെ സംസാരിച്ചത് എന്നാണ് പറയുന്നത്