ഓട്സ് കൊണ്ടുള്ള പതിവ് വിഭവങ്ങള്‍ ഒഴിവാക്കി ഇത് പരീക്ഷിക്കാവുന്നതാണ്. കുട്ടികള്‍ക്കും ഒരുപോലെയിഷ്ടപ്പെടുന്ന പലഹാരമാണിത്. എളുപ്പത്തിലുണ്ടാക്കാം ഓട്‌സ് കട്‌ലറ്റ്.
ചേരുവകള്‍
വറുത്ത ഓട്‌സ് -ഒരു കപ്പ്
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുത്തത് -ഒരു കപ്പ്
ഉടച്ചെടുത്ത പനീര്‍ -അരകപ്പ്
എണ്ണ -ആവശ്യത്തിന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -അര ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 2 എണ്ണം
ഉപ്പ് -ആവശ്യത്തിന്
കാരറ്റ്(ചെറുത്) -2 എണ്ണം(ചിരകിയത്)
ഗരംമസാല -ഒരു ടീസ്പൂണ്‍
മുളക്‌പൊടി -കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന രീതി
പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങും ചിരകിയെടുത്ത കാരറ്റും നന്നായി കൂട്ടി യോജിപ്പിച്ചെടുക്കണം. ഒരു പാത്രത്തിലേയ്ക്ക് വറുത്ത ഓട്സ്, ഉരുളക്കിഴങ്ങ് മിക്സ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഉപ്പ്, മുളക് പൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ശേഷം ഇതിലേക്ക് പനീര്‍ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം. ഇതില്‍ നിന്ന് കുറച്ച് വീതം എടുത്ത് ബോളുകളാക്കി കട്‌ലറ്റിന്റെ ആകൃതിയില്‍ കൈവെള്ളയില്‍ വെച്ച് തന്നെ പരത്തിയെടുക്കാം. പാനില്‍ എണ്ണ ചൂടായി കഴിയുമ്പോള്‍ കട്ലറ്റുകള്‍ ഓരോന്നായി എടുത്ത് വറുത്തെടുക്കാം.