Kerala

കുവൈത്ത് തീപിടുത്തം: 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക; നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരാണെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞുവെന്നും നോര്‍ക്ക സിഇഒ അജിത്ത് കോളശേരി പറഞ്ഞു. ഏറ്റവും പുതിയ വിവരം അനുസരിച്ച് 49 ഇന്ത്യക്കാര്‍ മരിച്ചതായാണ് വിവരമെന്നും ഇതില്‍ തിരിച്ചറിഞ്ഞ 46 പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അജിത്ത് കോളശേരി പറഞ്ഞു.

മൂന്നു പേരെ തിരിച്ചറിയാനുണ്ട്. തിരിച്ചറിയാൻ ഉള്ളവരില്‍ രണ്ട് പേര്‍ മലയാളികളാണെന്നാണ് ഹെല്‍പ് ഡെസ്കില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. 24 മലയാളികളാണ് മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഏഴ് മലയാളികൾ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്.

തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം, എംബാം നടപടികളാണ് പുരോഗമിക്കുന്നത്. കുവൈറ്റ് സര്‍ക്കാര്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്നാണ് സൂചന. ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് രാത്രി തന്നെ മൃതദേഹങ്ങളുമായി വിമാനം പുറപ്പെടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകകേരള സഭയുടെ ശക്തിയാണ് കുവൈറ്റിലെ ഹെല്‍പ്പ് ഡെസ്‌ക്. അപകട വിവരം അറിഞ്ഞ് ഒരു മണിക്കൂറിനകം ഹെല്‍പ്പ് ഡെസ്‌ക് സജ്ജമായെന്നും അജിത് കോളശ്ശേരി ചൂണ്ടിക്കാട്ടി.

മരിച്ച മലയാളികൾ:

1.എറണാകുളം സ്വദേശി ഡെനി റാഫേൽ

2.കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി തു​ണ്ടു​വി​ള വീ​ട്ടി​ൽ ഉ​മ​റു​ദ്ദീ​ന്‍റെ​യും ശോ​ഭി​ത​യു​ടെ​യും മ​ക​ൻ ഷ​മീ​ർ​ (33)

3. പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്‍റെ മകൻ​ ആകാശ് (32)

4.പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ നായർ (60)

5.കോ​ന്നി അ​ട്ട​ച്ചാ​ക്ക​ൽ കൈ​ത​ക്കു​ന്ന് ചെ​ന്ന​ശ്ശേ​രി​ൽ സ​ജു വ​ർ​ഗീ​സ് (56)

6.കോ​ട്ട​യം പാ​മ്പാ​ടി വി​ശ്വ​ഭാ​ര​തി കോ​ള​ജി​ന്​ സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പാ​മ്പാ​ടി ഇ​ടി​മാ​രി​യി​ല്‍ സാ​ബു ഫി​ലി​പ്പി​ന്‍റെ മ​ക​ന്‍ സ്​​റ്റെ​ഫി​ൻ എ​ബ്ര​ഹാം സാ​ബു​ (29),

7.വെ​ളി​ച്ചി​ക്കാ​ല വ​ട​കോ​ട്​ വി​ള​യി​ൽ​വീ​ട്ടി​ൽ ഉ​ണ്ണൂ​ണ്ണി-​കു​ഞ്ഞ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ലൂ​ക്കോ​സ്​ (48)

8. കൊ​ല്ലം പു​ന​ലൂ​ർ ന​രി​യ്ക്ക​ൽ വാ​ഴ​വി​ള അ​ടി​വ​ള്ളൂ​ർ സാ​ജ​ൻ വി​ല്ല പു​ത്ത​ൻ വീ​ട്ടി​ൽ ജോ​ർ​ജ് പോ​ത്ത​ന്‍റെ​യും വ​ത്സ​മ്മ​യു​ടെ​യും മ​ക​ൻ സാ​ജ​ൻ ജോ​ർ​ജ് (29)

9. ചെറുവത്തൂർ പിലിക്കോട് എരവിൽ സ്വദേശി തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ താമസിക്കുന്ന പി. കുഞ്ഞിക്കേളു (58)

10.കാസർകോട് ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34)

11.തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37)

12.കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ

13. മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40)

14. പെരിന്തൽമണ്ണ പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36)

15.ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27)

16.ബിനോയ് തോമസ് ചാവക്കാട് സ്വദേശി

17.സിബിൻ തിരുവൊത്

18. നിഥിൻ കൊത്തൂർ

19. ⁠ശിബു വര്ഗീസ്

20. അനീഷ് k കണ്ടി

21. ⁠രാജു എബെമസൻ

22. ⁠മാത്യു തോമസ്

23. ⁠ഡെന്നി ബേബി

24. ⁠അരുൺ ബാബു