ന്യൂഡൽഹി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈത്തിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്രം. ഡൽഹിയിലെ റെസിഡന്റ് കമ്മിഷണർ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.
പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് സൂചന. ഒമ്പത് മണിയുടെ വിമാനത്തിൽ കുവൈത്തിലേക്ക് പോകാനാണ് മന്ത്രി പത്തനംതിട്ടയിൽ നിന്ന് കൊച്ചിയിൽ എത്തിയത്.
മന്ത്രി വിമാനത്താവളത്തിൽ തുടരുകയാണ്. ജീവൻ ബാബുവിനും യാത്രാ അനുമതി കേന്ദ്രം നിഷേധിച്ചു. കുവൈത്ത് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും. നാളെ 8:30ന്റെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക.
അതേസമയം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിങ് കുവൈത്തിലുണ്ട്.