Crime

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 24 വര്‍ഷം കഠിന തടവ്

മലപ്പുറം: പോത്തുകല്ലില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവുശിക്ഷ വിധിച്ച്‌ കോടതി. പ്രതിക്ക് നിലമ്ബൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

പോത്ത്കല്ല് ഇരുട്ടുകുത്തി കോളനിയിലെ മനോജിനെയാണ് കോടതി ശിക്ഷിച്ചത്. 24 വര്‍ഷം കഠിന തടവിനു പുറമേ 50,000 രൂപ പിഴ അടക്കുന്നതിനും കോടതി മനോജിനെ ശിക്ഷിച്ചു. മൂന്നുമാസം കൂടി പിഴ അടച്ചില്ലെങ്കില്‍ തടവ് ശിക്ഷ അനുഭവിക്കണം. പ്രതി അടക്കുന്ന പിഴ അതിജീവിതക്ക് നല്‍കണം.

2022 സെപ്റ്റംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ബലമായി പിടിച്ചു കൊണ്ടുപോയി വീടിനു സമീപത്തുള്ള പുഴയുടെ തീരത്ത് വെച്ച്‌ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് മനോജിനെതിരെയുള്ള കുറ്റം.