Health

ബദാം എന്തിനാണ് കുതിർത്ത് കഴിക്കുന്നത് ?: കാരണമിതാണ്…

ക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഫലപ്രദമാണ്

വളരെയധികം ആരോഗ്യം പ്രധാനം ചെയ്യുന്ന നട്സുകളിൽ ഒന്നാണ് ബദാം. ഇവ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. അതുപോലെ ഹൃദയരോഗ്യം മെച്ചപ്പെടുത്താനും ബദാം സഹായിക്കും. ബദാമിൽ ഒന്നിലധികം പോഷകങ്ങളാണ് നിറഞ്ഞിരിക്കുന്നത്. നാരുകൾ, പ്രോട്ടീൻ , വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയ ബദാം പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

കുതിർത്ത ബദാമിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിലെ ബുദ്ധിവികാസത്തിലും വളർച്ചയ്ക്കും സഹായിക്കും. ബദാമിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ സ്‌പൈക്കുകളുടെ സാധ്യത കുറയ്ക്കാനും കുതിർത്ത ബദാം സഹായിക്കും. പ്രഭാതഭക്ഷണത്തി‌ൽ ഒരു പിടി ബദാം ഉൾപ്പെടുത്തുന്നത് ‌രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഫലപ്രദമാണ്.

ബദാമിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ വിശപ്പ് നിയന്ത്രിക്കുക ചെയ്യുന്നു. അവ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ബദാം ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചീത്ത കൊളസ്ട്രോൾ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കുതിർത്ത ബദാമിൽ ക്യാൻസറിനെ ചെറുക്കാൻ അത്യന്താപേക്ഷിതമായ വിറ്റാമിൻ ബി 17 അടങ്ങിയിട്ടുണ്ട്.

ബദാം എളുപ്പത്തിൽ തൊലികളയാം

തിളപ്പിക്കുക

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് ബദാം ഇടുക. ഒരു മിനിറ്റ് തിളപ്പിച്ച ശേഷം, ഉടന്‍ തന്നെ ബദാം ഐസ് വെള്ളത്തിലേക്ക് ഇടുക. ഇത് പുറത്തേക്കെടുത്ത് ഒന്നു ഞെക്കിയാല്‍ തൊലി ഇളകി വരും.

കുതിര്‍ക്കുക

തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നത് പല വീടുകളിലെയും ശീലമാണ്. രാത്രി കുതിര്‍ത്ത ബദാമിന്‍റെ തൊലി ഒന്നു ചെറുതായി വലിക്കുമ്പോള്‍ തന്നെ ഇളകിപ്പോരും. രാത്രിയില്‍ വെള്ളത്തില്‍ ഇടാന്‍ മറന്നുപോയാല്‍, രാവിലെ ഒരു അരമണിക്കൂറെങ്കിലും ചെറുചൂടുള്ള വെള്ളത്തിൽ മുക്കി വെച്ചാലും തൊലി എളുപ്പത്തില്‍ ഇളകിപ്പോരും.

ഫ്രീസ് ആൻഡ് സ്ക്വീസ്

ബദാം രണ്ട് മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. നന്നായി തണുത്തുകഴിഞ്ഞാൽ, ഇവ പുറത്തെടുത്ത് വൃത്തിയുള്ള രണ്ട് കിച്ചൺ ടവലുകൾക്കിടയിൽ വെച്ച ശേഷം മൃദുവായി സമ്മർദ്ദം ചെലുത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ തൊലികൾ അയവുള്ളതാവുകയും എളുപ്പത്തിൽ നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യും.