മധുര പ്രേമികൾക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പുള്ള ഒരു വിഭവത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. സംഗതി എന്താണെന്നല്ലേ, പനീർ ലഡു. `പനീർ, പാൽ, കണ്ടെൻസ്ഡ് മിൽക്ക്, ഏലയ്ക്ക പൊടി, വാനില എസ്സെൻസ്, പഞ്ചസാര ഈ ചേരുവകളാണ് പനീർ ലഡു തയ്യാറാക്കാനായി വേണ്ടത്. ഇനി എങ്ങനെയാണ് പനീർ ലഡു തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പനീർ – ഒരു കപ്പ്
- പാൽ – കാൽ കപ്പ്
- കണ്ടെൻസ്ഡ് മിൽക്ക് – കാൽ കപ്പ്
- ഏലയ്ക്ക പൊടി – 1 നുള്ള്
- വാനില എസ്സെൻസ് – 1 തുള്ളി
- പഞ്ചസാര – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു മിക്സർ ജാറിൽ ഒരു കപ്പ് ക്രമ്പിൾ ചെയ്ത പനീർ, പാൽ, കണ്ടെൻസ്ഡ് മിൽക്ക്, ഏലയ്ക്കാപ്പൊടി, വാനില എസ്സെൻസ്, പഞ്ചസാര ഇവ ചേർത്ത് അടിച്ചു പേസ്റ്റാക്കുക. ഒരു പാനിൽ ഈ പേസ്റ്റ് ഒഴിച്ച് ചെറു തീയിൽ ചൂടാക്കുക. തുടർച്ചയായി സൈഡിൽ പിടിക്കാത്ത രീതിയിൽ ഇളക്കി കൊടുക്കുക. ഈ പേസ്റ്റ് ഒരു മാവിന്റെ പരുവത്തിൽ ആയാൽ തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം ബോൾ ഷേപ്പിൽ ഉരുട്ടി പിസ്ത വച്ച് അലങ്കരിച്ച് കഴിക്കാവുന്നതാണ്.