ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളോടെ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമായ ശരീരവും മനസ്സും നിലനിർത്താൻ സഹായിക്കുന്നു. മിക്ക ആളുകളും അവരുടെ ദിവസം ആരംഭിക്കുന്നത് ഒരു പാത്രത്തിൽ പച്ചക്കറികൾ എടുത്തുകൊണ്ടാണ്. സാലഡിന്റെ കാര്യമാണ് പറഞ്ഞത്. എന്നാൽ ഇനിയും ഒരേ സ്റ്റൈൽ സാലഡ് വേണ്ട, ഒരു നേപ്പാളി സാലഡ് തയാറാക്കി നോക്കാം.
ചേരുവകൾ
തൈര്
പഞ്ചസാര
ഉപ്പ്
മുളകുപൊടി
ജീരകപ്പൊടി
ഉരുളക്കിഴങ്ങ്
സവാള
പച്ചമുളക്
മല്ലിയില
വെളിച്ചെണ്ണ
വറ്റൽമുളക്
കസൂരിമേത്തി
തയ്യാറാക്കുന്ന വിധം
രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈര് ഒരു ബൗളിലേയ്ക്കെടുക്കുക. ഒരു നുള്ള് ഉപ്പ്, പഞ്ചസാര, അൽപ്പം മുളകുപൊടി, ജീരകപ്പൊടി എന്നിവ ചേർത്തിളക്കുക. ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ കൂടി ചേർത്തിളക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി കുറച്ചു മുളകുപൊടി, രണ്ടു വറ്റൽമുളക്, കസൂരിമേത്തി എന്നിവ വഴറ്റി ബൗളിലേയ്ക്ക് ചേർത്തിളക്കുക.