ചക്കകാലം അവസാനിക്കുന്നതിന് മുന്നേ ഒരു നാടൻ കറി വെച്ചാലോ… ചക്കക്കുരു, മാങ്ങ, മുരിങ്ങക്കായ മാത്രം മതി .. പാത്രം കാലിയാകുന്ന വഴിയറിയില്ല.
ചേരുവകൾ
ചക്കക്കുരു- 15
മാങ്ങാ – 2
മുരിങ്ങക്കായ – 1
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടേബിൾ സ്പൂൺ
തേങ്ങാ – ഒരു മുറി
ഉപ്പ് – ആവശ്യത്തിന്
വറുത്തിടാൻ
കടുക് – 1 ടീസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
ചുവന്ന മുളക് – 1
വെളിച്ചെണ്ണ – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ചക്കക്കുരു മഞ്ഞൾപ്പൊടിയും ആവശ്യത്തിനു വെള്ളവും ഒഴിച്ചു വേവിക്കുക.
വെന്തു കഴിഞ്ഞാൽ മാങ്ങയും മുരിങ്ങക്കായും മുളകുപൊടിയും ചേർത്തു വേവിക്കുക.
ആവശ്യത്തിന് ഉപ്പ് ചേർക്കുക. തേങ്ങാ അരച്ചതു ചേർത്ത് കറിവേപ്പില ഇട്ട് വാങ്ങുക.
ഇതിലേക്കു കടുകു വറത്തു ചേർക്കാം.