വിദ്യാഭ്യാസം, ടൂറിസം തുടങ്ങി സര്‍വ്വ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടപ്പാക്കി വമ്പന്‍ കുതിച്ചു ചാട്ടത്തിന് ഒരുങ്ങി യുഎഇ. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, യുഎഇയിലെ ഒരു ദശലക്ഷത്തിലധികം വ്യക്തികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന തരിത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് യുഎഇയില്‍ നടക്കുന്നത്. ഇതിനായി കമ്പനികള്‍, പ്രൊഫഷണലുകള്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റിട്രീറ്റ് എന്ന പേരിലുള്ള ക്യാമ്പസ് ഡിഐഎഫ്സിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് വന്‍ വിപുലീകരണം ലക്ഷ്യമിട്ടാണ്.
ഇപ്പോള്‍ ആദ്യ ഘട്ടത്തിന്റെ പ്രവര്‍ത്തനമാണ് നടക്കാന്‍ പോകുന്നത്, വിപുലീകരണത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ എഐ കേന്ദ്രീകൃത പരിശീലനമായി മാറും. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ പുതിയ ഉപകരണങ്ങള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നത് ഒരു ദശലക്ഷം ആളുകളെ പഠിപ്പിക്കാനുള്ള പദ്ധതിയും ഉടന്‍ ആരംഭിക്കും. ദുബായിലെ ചീഫ് എഐ ഓഫീസര്‍മാര്‍ ജോലി ആരംഭിച്ചു ദുബായ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി 22 ചീഫ് എഐ ഓഫീസര്‍മാരെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് എഐ കാമ്പസ് ആരംഭിക്കുന്നത്.
എഐയില്‍ മികച്ച ലക്ഷ്യം കൈവരിക്കുന്നതിന് ഘട്ടം ഘട്ടമായി നിരവധി സംരംഭങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കോണമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ പറഞ്ഞു.
അതിനിടെ, ദുബായില്‍ ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പ്രാവീണ്യം നേടിയ അധ്യാപകരെ ഉടന്‍ നിയമിക്കും. എഐയെ തങ്ങളുടെ അധ്യാപന രീതികളില്‍ ഫലപ്രദമായി സമന്വയിപ്പിക്കുന്ന മികച്ച 10 അധ്യാപകരെ 2025 ഏപ്രിലില്‍ നടക്കുന്ന എഐ റിട്രീറ്റിന്റെ അടുത്ത പതിപ്പില്‍ മൊത്തം ഒരു മില്യണ്‍ ദിര്‍ഹം വരുന്ന അവാര്‍ഡുകള്‍ നല്‍കി അംഗീകരിക്കും. അടുത്തിടെ പുറത്തിറക്കിയ ദുബായ് യൂണിവേഴ്‌സല്‍ ബ്ലൂപ്രിന്റ് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (DUB.AI) അനുസൃതമായാണ് പ്രോഗ്രാം.
‘ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ ഭാവിയില്‍ തയ്യാറെടുക്കുന്ന ടൂളുകള്‍ ഉപയോഗിച്ച് സജ്ജീകരിക്കുകയും അക സാങ്കേതികവിദ്യകള്‍ പിന്തുണയ്ക്കുന്ന ഒപ്റ്റിമല്‍ പഠന അന്തരീക്ഷം പ്രദാനം ചെയ്യുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കുന്നത് ദുബായുടെ വര്‍ത്തമാനത്തിലും ഭാവിയിലും ഒരു നിക്ഷേപമാണെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബുധനാഴ്ച പ്രഖ്യാപിച്ചു.
നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുമായി (കെഎച്ച്ഡിഎ) സഹകരിച്ച് ദുബായ് സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മേല്‍നോട്ടത്തിലാണ് പരിപാടി. ടാസ്‌ക്കുകള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനും പഠനാനുഭവങ്ങള്‍ വ്യക്തിഗതമാക്കുന്നതിനും നൂതന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിനും അക ടൂളുകള്‍ സംയോജിപ്പിക്കുന്നതിനും ദുബായിലെ അധ്യാപകര്‍ക്ക് മികച്ച ഇന്‍-ക്ലാസ് പരിശീലനം ലഭിക്കും. സമഗ്രമായ പ്രോഗ്രാം പ്രായോഗികവും ഓണ്‍ലൈന്‍ പരിശീലനവും സംയോജിപ്പിക്കുകയും മികച്ച ഫലങ്ങള്‍ ഉറപ്പാക്കുന്നതിന് പതിവ് വിലയിരുത്തലുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
എഐ രംഗത്തെ മികച്ച സേവനത്തിനായി ദുബായിലെ ചീഫ് എഐ ഓഫീസര്‍മാര്‍ ജോലി ആരംഭിച്ചു. ദുബായ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി 22 ചീഫ് എഐ ഓഫീസര്‍മാരെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് എഐ കാമ്പസ് ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി വികസനം, ഹ്യൂമന്‍ റിസോഴ്സ്, കസ്റ്റംസ്, പോലീസിംഗ്, സിവില്‍ ഏവിയേഷന്‍ തുടങ്ങിയ മേഖലകളെ നിയന്ത്രിക്കുന്ന വകുപ്പുകളിലുട നീളം ചീഫ് എഐ ഓഫീസര്‍മാരെ നിയമിക്കുന്നു.