പപ്പായ കൊണ്ട് കിടിലനൊരു ഷേക്ക് തയ്യാറാക്കിയാലോ. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും എന്നാൽ വളരെ ഹെൽത്തിയുമായ ഒരു ഷേക്കാണിത്. ഇനി എങ്ങനെയാണ് ഈ ഷേക്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പപ്പായ – 1 കപ്പ് (ചെറിയ കഷ്ണങ്ങളാക്കിയത്)
- പാൽ – ഒന്നര കപ്പ് (നന്നായി തണുത്തത്)
- പഞ്ചസാര – മുക്കാൽ കപ്പ് (ആവശ്യത്തിന്)
- തേൻ – 3 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
പാലും പപ്പായ കഷ്ണങ്ങളും പഞ്ചസാരയും മിക്സറിൽ അടിച്ചെടുക്കുക. പഞ്ചസാര മുഴുവൻ അലിയുന്നതാണ് പാകം. കുടിക്കുന്നതിനു തൊട്ടുമുൻപ് തേൻ ചേർത്തെടുക്കുക. പപ്പായ മിൽക്ക് ഷേക്ക് റെഡി.